യു.ജി.സി ഫെലോഷിപ്പുകൾക്ക് ആധാർ നിർബന്ധം
text_fieldsന്യൂഡൽഹി: യൂനിവേഴ്സിറ്റി ഗ്രാന്‍റ് കമീഷൻ (യു.ജി.സി) നൽകുന്ന എല്ലാവിധ ഫെലോഷിപ്പുകൾക്കും സ്കോളർഷിപ്പുകൾക്കും ആധാർ കാർഡ് നമ്പർ നിർബന്ധമാക്കി. 2017-18 വർഷത്തേക്ക് ഫെലോഷിപ്പുകൾക്കും സ്കോളർഷിപ്പുകൾക്കും വേണ്ടി ഒാൺലൈൻ വഴി അപേക്ഷ സമർപ്പിച്ചവർ ആധാർ കാർഡ് നമ്പർ കൂടി ഉൾപ്പെടുത്തി പുതുക്കണമെന്ന് യു.ജി.സി അറിയിപ്പിൽ വ്യക്തമാക്കുന്നു.
ബുധനാഴ്ചയാണ് ഇതുസംബന്ധിച്ച പൊതുഅറിയിപ്പ് യു.ജി.സി പുറത്തിറങ്ങിയത്. കൂടാതെ രാജ്യത്തെ എല്ലാ സർവകലാശാലകളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും വൈസ് ചാൻസലർമാർക്ക് അറിയിപ്പ് യു.ജി.സി അയച്ചിട്ടുണ്ട്.
2015 ഒക്ടോബർ 15 സുപ്രീംകോടതി പുറപ്പെടുവിച്ച വിധി പ്രകാരം സർക്കാറിന്‍റെ ആറു പദ്ധതികൾക്ക് മാത്രമാണ് ആധാർ നമ്പർ നിർബന്ധമാക്കിയിട്ടുള്ളത്. പൊതു വിതരണ പദ്ധതി, എൽ.പി.ജി വിതരണ പദ്ധതി, മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, ദേശീയ സാമൂഹ്യ സഹായ പരിപാടി, പ്രധാനമന്ത്രി ജൻധൻ യോജന, എംപ്ലോയീസ് പ്രൊവിഡന്‍റ് ഫണ്ട് ഒാർഗനൈസേഷൻ എന്നിവയാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.