നഷ്ടപരിഹാരവും ജോലിയും നല്‍കണം –വെല്‍ഫെയര്‍ പാര്‍ട്ടി
text_fieldsന്യൂഡല്‍ഹി: ഗുജറാത്തിലെ ഉനയില്‍ മേല്‍ജാതി അതിക്രമത്തിനിരയായ ദലിത് യുവാക്കള്‍ക്ക് പത്തു ലക്ഷം രൂപ നഷ്ടപരിഹാരവും വിദ്യാഭ്യാസ യോഗ്യതക്കനുസൃതമായ സര്‍ക്കാര്‍ ജോലിയും നല്‍കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ഒഫ് ഇന്ത്യ. ഗോമാംസം സൂക്ഷിച്ചു എന്ന സംശയത്തിന്‍െറ പേരില്‍ ദാദ്രിയില്‍ അഖ്ലാഖിനു നേരെ നടന്ന അതിക്രമത്തിന്‍െറ ആവര്‍ത്തനമാണ് ഗുജറാത്തിലേതെന്ന് ദേശീയ അധ്യക്ഷന്‍ ഡോ. എസ്.ക്യു.ആര്‍. ഇല്യാസ് അഭിപ്രായപ്പെട്ടു.
രാജ്യത്തെ ദലിതുകള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കുമെതിരെ വര്‍ധിച്ചുവരുന്ന അതിക്രമങ്ങള്‍ക്ക് കേന്ദ്രത്തിലെ മോദി സര്‍ക്കാറാണ് ഉത്തരവാദി. ആക്രമികള്‍ക്കെതിരെ കര്‍ശന നടപടി വേണം. അവകാശങ്ങള്‍ക്കും സമത്വത്തിനുമായി പോരാടുന്ന ദലിത് സംഘങ്ങളോട് ഐക്യദാര്‍ഢ്യം രേഖപ്പെടുത്തിയ ഡോ. ഇല്യാസ് ബി.എസ്.പി അധ്യക്ഷ മായാവതിയെ അവഹേളിച്ച ബി.ജെ.പി നേതാവിന്‍െറ നടപടിയെയും അപലപിച്ചു. കാവി സംഘത്തിന്‍െറ ജാതിമനസ്സാണ് യു.പിയിലെ നേതാവിന്‍െറ പ്രസ്താവനയിലൂടെ വെളിപ്പെട്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.