മായാവതിയെ അധിക്ഷേപിക്കല്‍: യു.പിയില്‍ ബി.ജെ.പി നേതാവിന്‍െറ അറസ്റ്റ് ആവശ്യപ്പെട്ട് പ്രതിഷേധം
text_fieldsലഖ്നോ: ബി.എസ്.പി നേതാവ് മായാവതിയെ അധിക്ഷേപിച്ച ഉത്തര്‍പ്രദേശിലെ ബി.ജെ.പി മുന്‍ ഉപാധ്യക്ഷന്‍ ദയാശങ്കര്‍ സിങ്ങിനെ ഉടന്‍ അറസ്റ്റ്ചെയ്യണമെന്നാവശ്യപ്പെട്ട് നൂറുകണക്കിന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ ധര്‍ണ നടത്തി. തിരക്കേറിയ ഹസ്റത്ഗഞ്ച് ക്രോസിങ്ങിലെ അംബേദ്കര്‍ പ്രതിമക്ക് മുന്നില്‍ വിവിധ ജില്ലകളിലെ പ്രവര്‍ത്തകര്‍ ഒത്തുകൂടിയാണ് പ്രതിഷേധം സമരം. രാവിലെ എട്ടിന് തുടങ്ങിയ ധര്‍ണ അഞ്ചുമണിക്കൂര്‍ നീണ്ടു. 36 മണിക്കൂറിനകം സിങ്ങിനെ അറസ്റ്റ് ചെയ്യണമെന്ന് ബി.എസ്.പിയുടെ നിയമസഭാ കൗണ്‍സില്‍ പ്രതിപക്ഷ നേതാവ് നസീമുദ്ദീന്‍ സിദ്ദീഖി ആവശ്യപ്പെട്ടു.
അതേസമയം, വിവാദ പ്രസ്താവനയെ തുടര്‍ന്ന് ബി.ജെ.പിയില്‍നിന്ന് പുറത്താക്കിയ സിങ്ങിനെ കണ്ടത്തൊന്‍ പൊലീസ് ലഖ്നോവിലും ബലിയയിലും റെയ്ഡ് നടത്തി. സിങ്ങിന്‍െറ സഹോദരന്‍ ധര്‍മേന്ദ്രയെ ബലിയയിലെ വീട്ടില്‍നിന്ന് കസ്റ്റഡിയിലെടുത്തതായി എസ്.പി മനോജ് ഝാ പറഞ്ഞു.
ബി.എസ്.പി സ്ഥാപക നേതാവ് കന്‍ഷി റാമിന്‍െറ സ്വപ്നങ്ങള്‍ മായാവതി തകര്‍ക്കുകയാണെന്ന് കഴിഞ്ഞ ദിവസം പറഞ്ഞ ദയാശങ്കര്‍ സിങ്, അതിനെ തുടര്‍ന്ന് അവരെ ഏറ്റവും മോശമായി ചിത്രീകരിച്ച് സംസാരിച്ചതാണ് വന്‍പ്രതിഷേധത്തിന് ഇടയാക്കിയത്. അതിനിടെ യു.പിയിലെ സമരം അനാവശ്യമാണെന്നും സിങ്ങിനെതിരെ പാര്‍ട്ടി നടപടി എടുത്തു കഴിഞ്ഞതായും കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു പറഞ്ഞു.
സിങ് പറഞ്ഞത് തികച്ചും അധിക്ഷേപാര്‍ഹമാണ്. സഭയില്‍ പാര്‍ട്ടിനേതാവ് അരുണ്‍ ജെയ്റ്റ്ലിയും സിങ്ങിനെ തള്ളിപ്പറഞ്ഞതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എഫ്.ഐ.ആറിന്‍െറ അടിസ്ഥാനത്തില്‍ സിങ്ങിനെതിരെ നടപടിയുണ്ടാകുമെന്ന് യു.പി സര്‍ക്കാര്‍ അറിയിച്ചു. വാക്ക്, അംഗവിക്ഷേപം, പ്രവൃത്തി എന്നിവകൊണ്ട് സ്ത്രീകളുടെ മാന്യത കളങ്കപ്പെടുത്തുക, ഇരുവിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത സൃഷ്ടിക്കുക, പട്ടികജാതി-പട്ടിക വര്‍ഗ അതിക്രമം തടയല്‍ തുടങ്ങിയ കുറ്റങ്ങളുടെ വകുപ്പുകള്‍ ചേര്‍ത്താണ് സിങ്ങിനെതിരെ കേസെടുത്തതെന്ന് യു.പി പൊലീസ് അറിയിച്ചു.
അതിനിടെ, മായാവതിയെ ആക്ഷേപിച്ച സംഭവം മധ്യപ്രദേശ് നിയമസഭയില്‍ വന്‍ ബഹളത്തിനിടയാക്കി. നാല് ബി.എസ്.പി എം.എല്‍.എമാരാണ് ദയാശങ്കര്‍ സിങ്ങിനെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് സഭയില്‍ ആവശ്യപ്പെട്ടത്. ഈ ആവശ്യവുമായി സഭയുടെ നടുത്തളത്തിലേക്കിറങ്ങിയ ഇവരോട് സീറ്റിലിരിക്കാന്‍ സ്പീക്കര്‍ സീതാശരണ്‍ ശര്‍മ ആവശ്യപ്പെട്ടെങ്കിലും ഇവര്‍ വഴങ്ങിയില്ല. കോണ്‍ഗ്രസ് അംഗങ്ങളും ബി.എസ്.പി എം.എല്‍.എമാരെ പിന്തുണച്ചു. ഇതേതുടര്‍ന്ന് പത്തുമിനിറ്റ് നേരം സഭ നിര്‍ത്തിവെക്കേണ്ടിവന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.