ദലിത് പീഡനം: പൊലീസിന്‍േറത് ഗുരുതര കൃത്യവിലോപമെന്ന് വസ്തുതാന്വേഷണ സംഘം
text_fieldsഅഹ്മദാബാദ്: ഗുജറാത്തിലെ ഉനയില്‍ തുകല്‍പ്പണിക്കാരായ ഏഴു ദലിത് യുവാക്കളെ വാഹനത്തില്‍ കെട്ടിയിട്ട് മര്‍ദിച്ച സംഭവത്തില്‍ പൊലീസ് ഗുരുതര കൃത്യവിലോപം നടത്തിയതായി വസ്തുതാന്വേഷണ സംഘം. വിവിധ ദലിത് സംഘടനകളുടെ പ്രതിനിധികളായ എട്ടംഗ സംഘമാണ് ഉനയിലത്തെി തെളിവെടുപ്പ് നടത്തിയത്.
പശുരക്ഷാ പ്രവര്‍ത്തകര്‍ എന്ന് അവകാശപ്പെടുന്ന സംഘം രാവിലെ 9.30ന് തുടങ്ങിയ പീഡനം 1.30 വരെ തുടര്‍ന്നു. ഈ സമയം, ഇരകളുടെ ബന്ധുക്കളും മറ്റുള്ളവരും നിരന്തരം ബന്ധപ്പെട്ടിട്ടും പൊലീസ് ഗൗനിച്ചില്ല. അക്രമികള്‍ തന്നെയാണ് പീഡനത്തിന്‍െറ വിഡിയോ ദൃശ്യം സാമൂഹികമാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചത്. ഹീനമായ കൃത്യം നടത്തിയതിന് ശേഷം അക്രമിസംഘം ഗ്രൂപ് ഫോട്ടോയും എടുത്തു. അതും അവര്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ക്രിമിനല്‍ ഗൂഢാലോചനക്കുള്ള വകുപ്പുകളും അക്രമികള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത് എഫ്.ഐ.ആറില്‍ ചേര്‍ക്കണമെന്ന് വസ്തുതാന്വേഷണ സംഘം ആവശ്യപ്പെട്ടു.
കഴിഞ്ഞയാഴ്ച നടന്നത് ഒറ്റപ്പെട്ട സംഭവമല്ളെന്നും അന്വേഷണസംഘത്തിന് നേതൃത്വം നല്‍കിയ കൗശിക് പാര്‍മര്‍ പറഞ്ഞു. കഴിഞ്ഞ എട്ടുമാസമായി ദലിതര്‍ക്കെതിരെ ഇത്തരം അതിക്രമങ്ങള്‍ വര്‍ധിച്ചിട്ടുണ്ട്. ചത്ത പശുവിന്‍െറ തോലുരിഞ്ഞതിന്‍െറ പേരില്‍ രണ്ടു മാസത്തിനിടെ മാത്രം ചുരുങ്ങിയത് മൂന്ന് സംഭവങ്ങളെങ്കിലും പ്രദേശത്തുണ്ടായി. നേരത്തെ പശുവിനെ അറുക്കുന്നവര്‍ക്ക് നേരെയായിരുന്നു പശുരക്ഷാപ്രവര്‍ത്തകരുടെ അതിക്രമം.
ഇപ്പോള്‍ അവര്‍ തുകല്‍പ്പണിക്കാരായ ദലിതുകളെയും ആക്രമിക്കുകയാണ്.
പശുവിനെ അറുക്കുന്നതിന് സംസ്ഥാനത്ത് നിരോധമുണ്ട്. പിന്നെയെന്തിനാണ് പശുരക്ഷാ സംഘങ്ങളുടെ ആവശ്യമെന്ന് ചോദിച്ച സംഘം, ഇത്തരം അക്രമിസംഘങ്ങളെ സംസ്ഥാനത്ത് നിരോധിക്കണമെന്നും ആവശ്യപ്പെട്ടു. ഉന സംഭവത്തെ തുടര്‍ന്ന് ദലിത് സംഘടനകള്‍ തുടങ്ങിയ പ്രക്ഷോഭം സംസ്ഥാനത്തിനകത്തും പുറത്തും തുടരുകയാണ്. കഴിഞ്ഞ ദിവസം ഗുജറാത്തില്‍ ഏഴ് ദലിത് യുവാക്കള്‍ സംഭവത്തില്‍ പ്രതിഷേധിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ഇതോടെ, പ്രക്ഷോഭം കൂടുതല്‍ ശക്തമായിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.