കശ്മീര്‍ പ്രശ്നപരിഹാരത്തിന് ദേശീയതല മുന്‍കൈ വേണമെന്ന് സര്‍വകക്ഷിയോഗം
text_fieldsശ്രീനഗര്‍: കശ്മീരില്‍ പ്രശ്നപരിഹാരത്തിന് ദേശീയതലത്തില്‍ മുന്‍കൈയുണ്ടാകണമെന്ന് ജമ്മു-കശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി വിളിച്ച സര്‍വകക്ഷിയോഗം ആവശ്യപ്പെട്ടു. എല്ലാവരെയും ഉള്‍പ്പെടുത്തിയുള്ള സമാധാന-ഒത്തുതീര്‍പ്പ് പ്രക്രിയക്കും യോഗം ആഹ്വാനം ചെയ്തു. ജൂലൈ എട്ടിന് ഹിസ്ബ് നേതാവ് ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷം ശമനമില്ലാതെ തുടരുന്ന സാഹചര്യത്തിലാണ് സര്‍വകക്ഷിയോഗം ചേര്‍ന്നത്. പ്രധാന പ്രതിപക്ഷമായ നാഷനല്‍ കോണ്‍ഫറന്‍സ് യോഗം ബഹിഷ്കരിച്ചു.
കശ്മീര്‍ താഴ്വരയില്‍ സമാധാനം പുന$സ്ഥാപിക്കാനുള്ള നടപടികള്‍ അഞ്ചു മണിക്കൂര്‍ നീണ്ട യോഗം ചര്‍ച്ചചെയ്തു. യോഗത്തിലുണ്ടായ രാഷ്ട്രീയ സമവായം ദേശീയതലത്തിലേക്ക് വ്യാപിപ്പിക്കണമെന്ന് അഭിപ്രായമുയര്‍ന്നതായി സര്‍ക്കാര്‍ വക്താവ് അറിയിച്ചു. ജമ്മു-കശ്മീര്‍ ജനതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച യോഗം, സംഘര്‍ഷത്തിനിടെയുണ്ടായ മരണങ്ങളില്‍ ദു$ഖം പ്രകടിപ്പിച്ചു. രാഷ്ട്രീയകക്ഷി നേതാക്കളായ ജി.എ. മിര്‍ (കോണ്‍ഗ്രസ്), എം.വൈ. തരിഗാമി (സി.പി.എം), ഹര്‍ഷ്ദേവ് സിങ് (പാന്തേഴ്സ് പാര്‍ട്ടി), ഹകിം മുഹമ്മദ് യാസിന്‍ (പീപ്ള്‍സ് ഡെമോക്രാറ്റിക് ഫ്രണ്ട്), ഗുലാം ഹസന്‍ മിര്‍(ഡെമോക്രാറ്റിക് നാഷനലിസ്റ്റ് പാര്‍ട്ടി), സഞ്ചയ് സരഫ് (ലോക് ജനശക്തി പാര്‍ട്ടി), ശൈഖ് അബ്ദുല്‍ റാഷിദ് (അവാമി ഇത്തിഹാദ് പാര്‍ട്ടി), എ.ആര്‍. തുക്റു (സി.പി.ഐ), സത് ശര്‍മ (ബി.ജെ.പി) എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു. ബഹിഷ്കരണ നീക്കത്തില്‍നിന്ന് പിന്മാറണമെന്ന് നാഷനല്‍ കോണ്‍ഫറന്‍സ് വര്‍ക്കിങ് പ്രസിഡന്‍റ് ഉമര്‍ അബ്ദുല്ലയോട് ആവശ്യപ്പെട്ടിരുന്നതായി മെഹ്ബൂബ മുഫ്തി പറഞ്ഞു.
എങ്കിലും, മറ്റു പ്രതിപക്ഷകക്ഷി നേതാക്കള്‍ യോഗത്തിനത്തെിയത് ശുഭസൂചനയാണെന്ന് അവര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.