ഇന്ദിര വധം മാസങ്ങള്‍ക്ക് മുമ്പേ ഖലിസ്ഥാന്‍ നേതാവ് പ്രവചിച്ചു
text_fieldsലണ്ടന്‍: ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന ഇന്ദിര ഗാന്ധി വധിക്കപ്പെടുമെന്ന് മാസങ്ങള്‍ക്ക് മുമ്പേ ഖലിസ്ഥാന്‍ വിഘടനവാദ പ്രസ്ഥാനത്തിന്‍െറ മുതിര്‍ന്ന നേതാവ് പ്രവചിച്ചതായി വെളിപ്പെടുത്തല്‍. ബ്രിട്ടീഷ് സര്‍ക്കാര്‍ പുറത്തുവിട്ട രഹസ്യ രേഖകളിലാണ് ഈ വിവരം.
1984 ഒക്ടോബറിലാണ് ഇന്ദിര ഗാന്ധി വധിക്കപ്പെട്ടത്. ബ്രിട്ടന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സിഖ് റിപ്പബ്ളിക് ഓഫ് ഖലിസ്ഥാന്‍െറ സ്വയം പ്രഖ്യാപിത പ്രസിഡന്‍റായ ജഗജിത് സിങ് ചൗഹാനും മറ്റു ചിലരും ഇക്കാര്യം നേരത്തേ പുറത്തുപറഞ്ഞിരുന്നു. ഇതിനത്തെുടര്‍ന്ന് മാര്‍ഗരറ്റ് താച്ചറുടെ നേതൃത്വത്തിലെ സര്‍ക്കാര്‍ ഖലിസ്ഥാന്‍ സംഘടനാ നേതാക്കള്‍ക്കെതിരെ നടപടിയെടുക്കുന്നകാര്യം പരിഗണിച്ചിരുന്നു.
1984 ജൂണിലാണ് ജഗജിത് സിങ് ചൗഹാന്‍ ഇന്ദിരയെ വകവരുത്തുമെന്ന് പ്രഖ്യാപിച്ചത്. ബ്രിട്ടന്‍ കേന്ദ്രീകരിച്ച് ചൗഹാന്‍ നടത്തുന്ന പ്രസ്താവനകള്‍ക്കെതിരെ ഇന്ത്യന്‍ അധികൃതര്‍ തുടര്‍ച്ചയായി പരാതികള്‍ ഉന്നയിച്ചിരുന്ന കാര്യവും രേഖകളിലുണ്ട്. രാജീവ് ഗാന്ധിയെ ലക്ഷ്യമിടുന്നതായും ഖലിസ്ഥാന്‍ നേതാവ് പ്രസ്താവന നടത്തിയതായി ബ്രിട്ടീഷ് വിദേശകാര്യ, ആഭ്യന്തര വകുപ്പ് ഉദ്യോഗസ്ഥര്‍ 1984ല്‍ തയാറാക്കിയ കുറിപ്പുകളിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.