അര്‍ഷി ഖുറൈശി നിരപരാധിയെന്ന് ഐ.ആര്‍.എഫ്
text_fieldsമുംബൈ: ഭര്‍ത്താവിനൊപ്പം കാണാതായ മലയാളി യുവതി മെര്‍ലിന്‍ എന്ന മറിയത്തെ ബലം പ്രയോഗിച്ച് മതംമാറ്റുകയും തടവിലാക്കുകയും ചെയ്തെന്ന സഹോദരന്‍ എബിന്‍ ജേക്കബിന്‍െറ പരാതിയില്‍ കേരള പൊലീസ് വ്യാഴാഴ്ച അറസ്റ്റ്ചെയ്ത അര്‍ഷി ഖുറൈശി (45) നിരപരാധിയാണെന്ന് ഡോ. സാകിര്‍ നായികിന്‍െറ ഇസ്ലാമിക് റിസര്‍ച് സെന്‍റര്‍ (ഐ.ആര്‍.എഫ്). ഖുറൈശി തങ്ങളുടെ ഗെസ്റ്റ് റിലേഷന്‍സ് മാനേജറാണെന്നും ഇസ്ലാമിനെക്കുറിച്ച ഗവേഷണത്തിനും അന്വേഷണത്തിനും എത്തുന്നവരുമായി കൂടിക്കാഴ്ച നടത്തുകയായിരുന്നു ചുമതലയെന്നും ഐ.ആര്‍.എഫ് വാര്‍ത്താക്കുറിപ്പില്‍ അവകാശപ്പെട്ടു.
ഖുറൈശിക്കെതിരെ തെളിവുകള്‍ കണ്ടത്തെുന്നതുവരെ ആവശ്യമായ നിയമസഹായങ്ങള്‍ തങ്ങള്‍ നല്‍കുമെന്നും ഐ.ആര്‍.എഫ് അറിയിച്ചു. വിവാദവുമായി ബന്ധപ്പെട്ട് അര്‍ഷി ഖുറൈശിയോട് സംസാരിച്ചെന്നും മെര്‍ലിന്‍, ബെസ്റ്റിന്‍ വിന്‍സന്‍റ് എന്ന യഹ്യ എന്നിവരെക്കുറിച്ച് അദ്ദേഹം ഓര്‍ക്കുന്നില്ളെന്നും ഐ.ആര്‍.എഫ് വൃത്തങ്ങള്‍ പറഞ്ഞു. ബലംപ്രയോഗിച്ചുള്ള മതംമാറ്റത്തെ ഐ.ആര്‍.എഫ് പിന്തുണക്കുകയോ അത്തരം കാര്യങ്ങള്‍ക്ക് ഖുറൈശിയെ ചുമതലപ്പെടുത്തുകയോ ചെയ്തിട്ടില്ല. 2014ലാണ് ഐ.എസില്‍ ചേര്‍ത്തതെന്നാണ് ആരോപണം. എന്നാല്‍, അന്ന് ഐ.എസിനെക്കുറിച്ച് കേട്ടിരുന്നില്ല. ഇതിനെ മൂന്നാമന്‍െറ ആരോപണമായേ ഇപ്പോള്‍ കാണാനാകൂ. ഐ.ആര്‍.എഫിന് എതിരെയുള്ള ഗൂഢാലോചനയാണിതെന്ന് സംശയിക്കുന്നതായും അവര്‍ പറഞ്ഞു.
ഒരു വര്‍ഷം മുമ്പ് വിളിച്ചുചേര്‍ത്ത അംഗങ്ങളുടെ യോഗത്തില്‍ ഡോ. സാകിര്‍ നായിക് ഐ.എസിനെ തള്ളിപ്പറയുകയും ഐ.എസ് അനുകൂലികള്‍ വഴിതെറ്റിക്കുന്നതില്‍നിന്ന് സൂക്ഷ്മത പുലര്‍ത്താന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഐ.എസിനെ ആന്‍റി ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്‍ഡ് സിറിയ എന്നാണ് സാകിര്‍ നായിക് വിശേഷിപ്പിക്കാറെന്നും അവര്‍ ചൂണ്ടിക്കാട്ടി.
മഹാരാഷ്ട്ര എ.ടി.എസിന്‍െറ സഹായത്തോടെ ആലുവ ഡിവൈ.എസ്.പി റുസ്തമിന്‍െറ നേതൃത്വത്തിലത്തെിയ ആറംഗ കേരള പൊലീസ് സംഘം വ്യാഴാഴ്ച നവിമുംബൈയിലെ സീവുഡില്‍ നിന്നാണ് അര്‍ഷി ഖുറൈശിയെ അറസ്റ്റ്ചെയ്തത്. സി.ബി.ഡി ബേലാപുര്‍ കോടതി ഖുറൈശിയെ കേരളത്തിലത്തെിച്ച് ചോദ്യം ചെയ്യാന്‍ കേരള പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ഖുറൈശിയെ കേരളത്തിലേക്ക് കൊണ്ടുപോകുന്ന കാര്യം ഇന്ന് തീരുമാനിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.