മാവോവാദി ബന്ധം: ചെന്നൈയില്‍ മൂന്ന് സ്ത്രീകള്‍ അറസ്റ്റില്‍
text_fieldsചെന്നൈ: മാവോവാദി ബന്ധം ആരോപിച്ച് തമിഴ്നാട് ക്യുബ്രാഞ്ച് പൊലീസ് ചെന്നൈയില്‍ മൂന്ന് സ്ത്രീകളെ അറസ്റ്റ് ചെയ്തു. റീത്താമേരി (32), കലാ എന്ന ജാനകി (53), ചന്ദ്ര (52) എന്നിവരാണ് അറസ്റ്റിലായത്. തീവ്രവാദപ്രവര്‍ത്തനം തടയുന്ന തമിഴ്നാട് പൊലീസിലെ ക്യൂബ്രാഞ്ചിന്‍െറ നിരീക്ഷണത്തിലായിരുന്നു പത്ത് ദിവസമായി ഇവര്‍. മൂവരും മുതിര്‍ന്ന മാവോവാദി നേതാക്കളാണെന്നും സംഘടനാപ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കാന്‍ ചെന്നൈയിലത്തെിയതാണെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
മൊബൈല്‍ ഫോണും മാവോവാദി അനുഭാവമുള്ള മാസികകളും പിടിച്ചെടുത്തു. കേരളം-തമിഴ്നാട്- കര്‍ണാടക അതിര്‍ത്തി വനപ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചുവരുകയായിരുന്നു. കരൂര്‍, കാഞ്ചീപുരം ജില്ലകളില്‍പെട്ട സ്ത്രീകള്‍, തൊഴിലാളികള്‍ക്കിടയില്‍ മാവോവാദി ആശയം പ്രചരിപ്പിക്കുന്നതിന്‍െറ ഭാഗമായാണത്രെ ചെന്നൈയിലത്തെിയത്.ഇവരുടെ ഭര്‍ത്താക്കന്മാര്‍ മാവോവാദി പ്രവര്‍ത്തകരാണ്. മേരിയുടെ ഭര്‍ത്താവ് കണ്ണനും ചന്ദ്രയുടെ ഭര്‍ത്താവ് സുന്ദരമൂര്‍ത്തിയും ആക്രമണങ്ങളില്‍ പിടിക്കപ്പെട്ട് തമിഴ്നാട്ടിലെ ജയിലുകളിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.