കാബൂളില്‍ അജ്ഞാതര്‍ തട്ടികൊണ്ടുപോയ ജൂഡിത് ഡിസൂസയെ രക്ഷപ്പെടുത്തി
text_fieldsന്യൂഡല്‍ഹി: അഫ്ഗാനിസ്താനില്‍ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയ കൊല്‍ക്കത്ത സ്വദേശിനി ജൂഡിത് ഡിസൂസയെ രക്ഷപ്പെടുത്തി. കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ‘‘ ജൂഡിത് ഡിസൂസ സുരക്ഷയായിരിക്കുന്നു. ജൂഡിത് എത്രയും പെട്ടന്ന് ഇന്ത്യയില്‍ എത്തിച്ചേരുമെന്നും ‘‘ സുഷമ സ്വരാജ് ട്വീറ്റ് ചെയ്തു.
ജൂഡിത്തുമായി സംസാരിച്ചതായും വൈകിട്ട് അബാസിഡര്‍ മന്‍പ്രീത് വൊഹ്രക്കൊപ്പം ഡല്‍ഹിയില്‍ എത്തുമെന്നുമെന്നും സുഷമ സ്വരാജ് അറിയിച്ചു.
I am happy to inform you that Judith D'souza has been rescued. @jeromedsouza
— Sushma Swaraj (@SushmaSwaraj) July 23, 2016
Judith D'Souza is with us - safe and in good spirits. She will reach her Motherland at the earliest. Vande Mataram. https://t.co/VAfBWpBAeN
— Sushma Swaraj (@SushmaSwaraj) July 23, 2016
കാബൂളില്‍ ആഗാ ഖാന്‍ ഫൗണ്ടേഷനുവേണ്ടി ജോലിചെയ്യുകയായിരുന്നു നാല്‍പതുകാരി ജൂഡിത്തിനെ ജൂണ്‍ ഒമ്പതിനാണ് അഞ്ജാതര്‍ തട്ടികൊണ്ടുപോയത്. ഓഫീസിന് മുന്നില്‍ നിന്ന് അവരെ കടത്തികൊണ്ടുപോവുകയായിരുന്നു.
ഒരു വര്‍ഷമായി അഫ്ഗാനില്‍ ജോലി ചെയ്തു വരികയായിരുന്ന ജൂഡിത് ജൂണ്‍ 15 ന് സ്വദേശമായ കൊല്‍കത്തയിലേക്ക് മടങ്ങാനിരിക്കവെയാണ് അപ്രതീക്ഷതമായ സംഭവമുണ്ടായത്. സന്നദ്ധസംഘടനാ പ്രവര്‍ത്തകയായ ജൂഡിത് രണ്ടാം തവണയാണ് കാബൂളില്‍ ജോലി ചെയ്യുന്നത്. എന്നാല്‍ സുരക്ഷാ ഭീഷണിയെ കുറിച്ച് അവര്‍ പരാതിപ്പെട്ടിരുന്നില്ല. ജൂഡിതിനെ കണ്ടത്തെി രക്ഷപ്പെടുത്താന്‍ സര്‍ക്കാര്‍ വേണ്ടെതെല്ലാം ചെയ്യുമെന്ന് സുഷമ സ്വരാജ് ജൂഡിതിന്‍റെ കുടുംബത്തിന് ഉറപ്പു നല്‍കിയിരുന്നു.
ജൂഡിത്തിനെ കണ്ടത്തെി മോചിപ്പിച്ചതില്‍ കുടുംബം നന്ദി രേഖപ്പെടുത്തി. സുഷമ സ്വരാജിന് നന്ദിയറിക്കുന്നതായും ജൂഡിത്തിനെ ഉടന്‍ ഇന്ത്യയില്‍ തിരിച്ചത്തെിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും സഹോദരന്‍ ജെറോം ഡിസൂസ ട്വിറ്റിലൂടെ അറിയിച്ചു.
Gratitude to @SushmaSwaraj for meeting me. Her assurances on bringing back Judith give us hope that she will be home soon. Thank you Ma'am!
— jerome dsouza (@jeromedsouza) July 22, 2016
സന്നദ്ധ സംഘടനകളില്‍ പ്രവര്‍ത്തിച്ചു വന്ന ജൂഡിത് അഫ്ഗാനിസ്താന്‍, ബംഗ്ളാദേശ്, ശ്രീലങ്ക, ഭൂട്ടാന്‍, കസാഖ്സ്താന്‍, മൊറീഷ്യസ്, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്. എം.എസ്. സ്വാമിനാഥന്‍ ഫൗണ്ടേഷന്‍, ഇന്‍റര്‍നാഷനല്‍ ഫണ്ട് ഫോര്‍ അഗ്രികള്‍ച്ചറല്‍ ഡെവലപ്മെന്‍റ് തുടങ്ങിയ എന്‍.ജി.ഒകളിലും അവര്‍ പ്രവര്‍ത്തിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.