Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയുവാവി​െൻറ സഹോദരിയുടെ...

യുവാവി​െൻറ സഹോദരിയുടെ ആസിഡ്​ ആക്രമണത്തിൽ പെൺകുട്ടിക്ക്​ പരിക്ക്​

text_fields
bookmark_border
യുവാവി​െൻറ സഹോദരിയുടെ  ആസിഡ്​ ആക്രമണത്തിൽ പെൺകുട്ടിക്ക്​ പരിക്ക്​
cancel

ന്യൂഡൽഹി: വിവാഹത്തിന്​ സമ്മതിച്ചില്ലെന്നാരോപിച്ച്​ യുവാവി​െൻറ സഹോദരിയുടെ ആസിഡ്​ ​ആക്രമണത്തിൽ 18 കാരിയായ പെൺകുട്ടിക്ക്​ ഗുരുതര പരിക്ക്​. ബുധനാഴ്​ച കിഴക്കൻ ഡൽഹിയിലെ ഗാന്ധി നഗറിലാണ്​ സംഭവം. സംഭവ ദിവസം രാത്രി ഒമ്പതു മണിക്ക്​ ​േജാലി കഴിഞ്ഞ്​ വീട്ടിലേക്ക്​ വ​രവെ പെൺകുട്ടിയെ രാദേ റാം എന്ന യുവാവ്​ ​​േഫാൺ ​െചയ്യുകയും നേരിൽ കാണണമെന്ന്​ ആവശ്യപ്പെടുകയുമായിരുന്നു. എന്നാൽ ആവശ്യം നിഷേധിച്ച പെൺകുട്ടി​യോട്​ കുടുംബാഗങ്ങളെ ഉപ​ദ്രവിക്കുമെന്ന്​ ഭീഷണിപ്പെടുത്തിയതായി പൊലീസ്​ പറയുന്നു.

ജോലി ​കഴിഞ്ഞ മടങ്ങി വരുന്ന വഴിയിൽ ദുന്ദേല ചൗക്കിലെത്തിയ​േപ്പാൾ  രാ​ധെ റാമും സഹോദരി അനിതയും പെൺകുട്ടിയുടെ മുഖത്തേക്ക്​ ആസിഡ്​ ലായനി ​ഒഴിക്കുകയായിരുന്നു. ആക്രമണ കാരണം വിവാഹത്തിന്​ വിസമ്മതിച്ചതാണെന്ന്​​ പൊലിസ്​ സ്​ഥിരീകരിച്ചിട്ടുണ്ട്​. പെൺകുട്ടിയുടെ ശരീരത്തി​െൻറ 40 ശതമാനവും പൊള്ള​േ​ലറ്റതായാണ്​ ഡോക്​ടർമാർ നൽകുന്ന വിവരം. ​പെൺകുട്ടിക്ക്​ കാഴ്​ച ശക്​തി നഷ്​ടപ്പെടാനിടയുണ്ടെന്ന്​ പൊലീസ്​ പറയുന്നു.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:acid attack
Next Story