മാധ്യമപ്രവർത്തകരെ പുറത്താക്കിയാൽ ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്ന് ചൈനീസ് പത്രം
text_fieldsബീജിങ്: ചൈനയുടെ ഔദ്യോഗിക വാർത്താ ഏജൻസിയായ ‘സിൻഹുവ’ക്കുവേണ്ടി പ്രവർത്തിക്കുന്ന പത്രപ്രവർത്തകരെ പുറത്താക്കുകയാണെങ്കിൽ ഇന്ത്യ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് ചൈനീസ് പത്രം. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ഉടമസ്ഥതയിലുള്ള പീപ്പിൾസ് െഡയ്ലി പ്രസിദ്ധീകരിക്കുന്ന പത്രമായ ഗ്ലോബൽ ടൈംസാണ് ഇന്ത്യയുടെ നടപടിക്കെതിെര മുഖപ്രസംഗമെഴുതിയത്. ഇന്ത്യയുടെ ആണവ വിതരണ ഗ്രൂപ്പ്(എൻ.എസ്.ജി) അംഗത്വത്തെ ചൈന എതിർത്തതിലുള്ള പ്രതികാരമാണ് ഇൗ നടപടി. അങ്ങനെയെങ്കിൽ ഇതിനു തക്കതായ അനന്തരഫലങ്ങൾ ഉണ്ടാകുമെന്നും മുഖപ്രസംഗം മുന്നറിയിപ്പു നൽകുന്നു.
വിസ വിഷയത്തിന് മറുപടിയായി വ്യക്തമായ നടപടിയുണ്ടാകുമെന്നും ചൈനീസ് വീസ ലഭിക്കാൻ അത്ര എളുപ്പമല്ലെന്നു ചില ഇന്ത്യക്കാരെയെങ്കിലും ബോധ്യപ്പെടുത്തുമെന്നും മുഖപ്രസംഗത്തിൽ പറയുന്നു. വിസ പുതുക്കി നൽകാത്തതിെൻറ കാരണം ഇന്ത്യ ഒൗദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല. വ്യാജ പേരുപയോഗിച്ച് മാധ്യമപ്രവർത്തകർ ർ വിവരങ്ങൾ അറിയാൻ ശ്രമിച്ചുവെന്നും തിബറ്റൻ നേതാക്കളുമായി ഇവർ ചർച്ച നടത്തിയെന്നും ഇന്ത്യൻ മാധ്യമങ്ങൾ ആരോപിക്കുന്നു. ഇന്ത്യയുടേതു സംശയകരമായ മനോഭാവമാണ്. ഇന്ത്യയുടെ നടപടി ഇരുരാജ്യങ്ങളും തമ്മിലുള്ള മാധ്യമബന്ധത്തിൽ തെറ്റായ സന്ദേശമാണു നൽകുക. എൻ.എസ്.ജി അംഗത്വെത്ത എതിർത്തതിലൂടെ ചൈന ഇന്ത്യയോട് അനാദരവ് കാണിച്ചിട്ടില്ല. പകരം അംഗത്വം ലഭിക്കാൻ ആണവ നിർവ്യാപന കരാർ ഒപ്പിടണമെന്ന നിബന്ധന പാലിക്കുകമാത്രമാണ് ചൈന ചെയ്തതെന്നും മുഖപ്രസംഗത്തിൽ പറയുന്നു.
സിൻഹുവ ന്യൂസ് ഏജൻസിയുടെ ഡൽഹി ബ്യൂറോ ചീഫ് വു ക്വിയാങ്, മുംബൈയിൽ ജോലി ചെയ്യുന്ന ലൂ താങ്, ഷി യോങ്ങാങ് എന്നിവരോട് ജൂലൈ 31നകം രാജ്യം വിടാനാണ് ഇന്ത്യ നിർദേശിച്ചിരിക്കുന്നത്. മാധ്യമപ്രവർത്തനത്തിനപ്പുറം മറ്റു ചില കാര്യങ്ങളും ഇവർ ചെയ്യുന്നുവെന്ന ആശങ്കയുടെ അടിസ്ഥാനത്തിലാണ് ഇവരെ തിരിച്ചയക്കാൻ ഇന്ത്യ ശ്രമിക്കുന്നത്. മൂവരുടെയും വിസ റദ്ദാക്കിയിട്ടുണ്ട്. എന്നാൽ ഇതിന് കൃത്യമായ വിശദീകരണം അധികൃതർ നൽകിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.