ദലിത് ബാലികയെ പീഡിപ്പിച്ച് ആസിഡ് കുടിപ്പിച്ച് കൊന്ന സംഭവം; ഡല്‍ഹി പൊലീസിന്‍െറ അനാസ്ഥക്കെതിരെ വനിതാ കമീഷന്‍
text_fieldsന്യൂഡല്‍ഹി: അതിക്രൂര ലൈംഗിക അതിക്രമത്തിനിരയായി കൊല്ലപ്പെട്ട ദലിത് ബാലികയുടെ സഹോദരങ്ങള്‍ക്കുനേരെയും ആക്രമിയുടെ ഭീഷണി. ലൈംഗികാതിക്രമങ്ങള്‍ക്കു ശേഷം ജ്യൂസില്‍ ആസിഡ് കലര്‍ത്തി നിര്‍ബന്ധിച്ച് കുടിപ്പിച്ചതുമൂലം ആന്തരിക അവയവങ്ങള്‍ക്ക് പൊള്ളലേറ്റ് ഒരുമാസത്തോളം ആശുപത്രിയില്‍ കഴിഞ്ഞ ഡല്‍ഹി സ്വദേശിയായ 14കാരി ഞായറാഴ്ചയാണ് മരണപ്പെട്ടത്. മരണസമയത്ത് നല്‍കിയ മൊഴിയില്‍ തന്‍െറ കൈകാലുകള്‍ കെട്ടിയിട്ട് പീഡിപ്പിച്ചതായും വിവരം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് കത്തിമുനയില്‍ നിര്‍ത്തി ഭീഷണിപ്പെടുത്തിയതായും ബാലിക വെളിപ്പെടുത്തിയിരുന്നു. ആശുപത്രി തൂപ്പുകാരുടെ മകളായ പെണ്‍കുട്ടിയെ അയല്‍വാസിയായ ശിവശങ്കര്‍ കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് ആദ്യവട്ട അതിക്രമങ്ങള്‍ക്കിരയാക്കിയത്. ഈ കേസില്‍ ഇയാളെ പൊലീസ് അറസ്റ്റു ചെയ്തെങ്കിലും ജാമ്യത്തില്‍ വിടുകയായിരുന്നു. കേസിന്‍െറ വിചാരണ നടക്കാനിരുന്ന മേയ് മാസത്തിലാണ് വീണ്ടും തട്ടിക്കൊണ്ടുപോയി അതിക്രമത്തിനിരയാക്കിയത്.
ഇയാള്‍ക്കെതിരെ പരാതി നല്‍കിയെങ്കിലും പിടികൂടാന്‍ പൊലീസ് തയാറായില്ളെന്ന് മാതാപിതാക്കള്‍ ആരോപിക്കുന്നു. പെണ്‍കുട്ടി ഇയാള്‍ക്കൊപ്പം സ്വമേധയാ പോയതാണെന്നും കുറ്റം നിഷേധിച്ചിരുന്നുവെന്നും പൊലീസ് പറയുന്നു. എന്നാല്‍, പൊലീസ് പുലര്‍ത്തുന്നത് ഉത്തരവാദിത്തരഹിത നിലപാടാണെന്ന് കുറ്റപ്പെടുത്തി ഡല്‍ഹി വനിതാ കമീഷന്‍ അധ്യക്ഷ സ്വാതി മലിവാള്‍ രംഗത്തത്തെി. അക്രമിയുടെ ഭീഷണിയെ തുടര്‍ന്നാണ് കുട്ടിക്ക് മൊഴിമാറ്റേണ്ടിവന്നതെന്നും സുരക്ഷ ഉറപ്പാക്കുന്നതില്‍ പൊലീസ് വരുത്തിയ വീഴ്ചയാണ് പ്രശ്നങ്ങള്‍ക്ക് വഴിവെച്ചതെന്നും അവര്‍ ആരോപിച്ചു. കോടതിയില്‍ മൊഴിനല്‍കിയാല്‍ തട്ടിക്കൊണ്ടുപോകുമെന്ന ആക്രമിയുടെ വീട്ടുകാരുടെ ഭീഷണിയെ തുടര്‍ന്ന് പത്തു ദിവസമായി മകനെ സ്കൂളില്‍ അയച്ചിട്ടില്ളെന്ന് കുട്ടിയുടെ അമ്മ മാധ്യമങ്ങളോടു പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.