'നൂറ്റാണ്ടുകൾ പഴക്കമുണ്ടെന്ന് കരുതി ജെല്ലിക്കെട്ട് അനുവദിക്കാനാകില്ല'
text_fieldsന്യൂഡൽഹി: നൂറ്റാണ്ടുകൾ പഴക്കമുള്ള കായിക വിനോദമാണെന്ന പേരിൽ ജെല്ലിക്കെട്ട് അനുവദിക്കാനാകില്ലെന്ന് സുപ്രീംകോടതി. ജെല്ലിക്കെട്ട് മത്സരങ്ങൾ നിരോധിക്കുന്നത് സംബന്ധിച്ച അന്തിമവാദം കേൾക്കുന്നത് സുപ്രീംകോടതി ആഗസ്റ്റ് 30ലേക്ക് മാറ്റിവെച്ചു.
ഈ ന്യായവാദം വെച്ച് കോടതികൾ ശൈശവ വിവാഹം അനുവദിക്കേണ്ടതാണ്. വളരെ നൂറ്റാണ്ടുകളായുള്ള സമ്പ്രദായമായിരുന്നില്ലേ അതെന്നും സുപ്രീംകോടതി ചോദിച്ചു. പാരമ്പര്യം പറഞ്ഞ് ആചാരങ്ങളെ ന്യായീകരിക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. 5000 വർഷമായി സംസ്ഥാനത്തെ ജനങ്ങളുടെ സാംസ്കാരത്തിൻെറയും പാരമ്പര്യത്തിൻെറയും ഭാഗമാണ് ജെല്ലിക്കെട്ടെന്ന തമിഴ്നാട് വാദത്തിന് മറുപടിയായാണ് കോടതി ശക്തമായ പ്രതികരണം നടത്തിയത്.
2014 മെയിലാണ് സുപ്രീംകോടതി ജെല്ലിക്കെട്ടുള്‍പ്പെടെ കാലികളെ ഉപയോഗിച്ചുള്ള കായികവിനോദങ്ങള്‍ക്ക് നിരോധം ഏര്‍പ്പെടുത്തിയത്. തമിഴ്നാട്ടിലെ പൊങ്കല്‍ ആഘോഷങ്ങളിലെ മുഖ്യ ഇനങ്ങളിലൊന്നായ ജെല്ലിക്കെട്ടിനുള്ള വിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് വിവിധ രാഷ്ട്രീയപാര്‍ട്ടികള്‍ രംഗത്തിറങ്ങിയിരുന്നു. തുടർന്ന് തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയെങ്കിലും സുപ്രീംകോടതി ഇത് തടഞ്ഞിരുന്നു. തുടർന്ന് സംസ്ഥാനങ്ങളോട് ഈ വിഷയത്തിൽ നാല് ആഴ്ചക്കകം തങ്ങളുടെ പ്രതികരണങ്ങൾ ഫയൽ ചെയ്യണമെന്ന് കോടതി നിർദേശിച്ചിരുന്നു. തമിഴ്നാട്ടിലെ കാര്‍ഷികോത്സവമായ പൊങ്കലിനോടനുബന്ധിച്ചാണ് ജെല്ലിക്കെട്ട് സംഘടിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.