Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 July 2016 5:54 AM IST Updated On
date_range 27 July 2016 5:54 AM ISTബാലവേല നിരോധ ഭേദഗതി നിയമത്തിന് പാര്‍ലമെന്‍റിന്‍െറ അംഗീകാരം
text_fieldsbookmark_border
ന്യൂഡല്‍ഹി: ബാലവേല നിരോധ ഭേദഗതി നിയമത്തിന് പാര്‍ലമെന്‍റിന്‍െറ അംഗീകാരം. ജൂലൈ 19ന് രാജ്യസഭ പാസാക്കിയ ബില്ലിന് പ്രതിപക്ഷത്തിന്‍െറ കടുത്ത എതിര്‍പ്പിനിടെ ചൊവ്വാഴ്ച ലോക്സഭയും അംഗീകാരം നല്‍കി. 14 വയസ്സിനു താഴെയുള്ള കുട്ടികളെക്കൊണ്ട് പണിയെടുപ്പിച്ചാല്‍ ആറു മാസം മുതല്‍ രണ്ടു വര്‍ഷം വരെ തടവ് ലഭിക്കുന്ന ശിക്ഷ ഉറപ്പുവരുത്തിയാണ് നിയമഭേദഗതിക്ക് അംഗീകാരം നല്‍കിയിരിക്കുന്നത്. അര ലക്ഷം രൂപവരെ പിഴയും അടക്കേണ്ടിവരും. ബില്ലില്‍ ഒട്ടേറെ പഴുതുകള്‍ ചൂണ്ടിക്കാട്ടി പല അംഗങ്ങളും സബ്ജക്ട് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യം തള്ളിയാണ് ഭേദഗതി ബില്‍ പാസാക്കിയത്. ബില്‍ ബി.ജെ.പി അജണ്ടയാണെന്ന് ആരോപിച്ച് ഇടതംഗങ്ങള്‍ സഭയില്‍നിന്ന് ഇറങ്ങിപ്പോയി.
14 വയസ്സിനു താഴെയുള്ള കുട്ടികളെക്കൊണ്ട് ജോലിയെടുപ്പിക്കുന്നത് പൂര്‍ണമായും വിലക്കുന്നുണ്ടെങ്കിലും, സ്കൂള്‍ സമയത്തല്ലാത്ത നേരങ്ങളില്‍ കുടുംബത്തിന്‍െറ ഉടമസ്ഥതയിലുള്ള തൊഴിലിടങ്ങളിലും കുടില്‍ വ്യവസായങ്ങളിലും സഹായിക്കുന്നതിന് കുഴപ്പമില്ല. അടിസ്ഥാന വിദ്യാഭ്യാസം ആര്‍ക്കും നിഷേധിക്കപ്പെടരുതെന്ന ഉദ്ദേശ്യത്തോടെയാണിത്. പഠനത്തിന്‍െറ ഭാഗമായുള്ള ജോലി ചെയ്യുന്നതിനും തടസ്സമുണ്ടാകില്ല. എന്നാല്‍, 14 മുതല്‍ 18 വരെയുള്ള കുട്ടികളെ അപകട സാധ്യതയുള്ള തൊഴിലിടങ്ങളില്‍ പണിയെടുപ്പിക്കരുതെന്നും നിയമം നിഷ്കര്‍ശിക്കുന്നു. ബാലവേല നിരോധം ഏര്‍പ്പെടുത്തിയ തൊഴിലിടങ്ങളുടെ എണ്ണം 83ല്‍നിന്ന് 31 ആയി കുറച്ചിട്ടുണ്ട്. വിനോദ വ്യവസായ മേഖലകള്‍ക്ക് നിയമത്തില്‍ പ്രത്യേക ഇളവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബില്ലില്‍ ‘കുടുംബത്തിന്‍െറ ഉടമസ്ഥതയിലുള്ള തൊഴിലിടം’ സംബന്ധിച്ച വിശദീകരണത്തില്‍ അംഗങ്ങള്‍ ആശങ്ക പ്രകടിപ്പിച്ചു. കുട്ടികള്‍ ചൂഷണത്തിനിരയാകാന്‍ ഇതില്‍ പഴുതുണ്ടെന്ന് അംഗങ്ങള്‍ പറഞ്ഞു. ബില്ലില്‍ അപകടകരമായ തൊഴില്‍ മേഖലയെക്കുറിച്ച് പറയുന്നു. എന്നാല്‍, ഇതിന് കൃത്യമായ നിര്‍വചനമില്ല. അത് അധികാരികള്‍ക്ക് യഥേഷ്ടം തീരുമാനിക്കാമെന്നതിനാല്‍ ആ വകുപ്പ് എടുത്തുകളയണമെന്നും കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story