ന്യൂനപക്ഷ പരിപാടികളില്‍ ഇന്ദ്രേഷ് കുമാര്‍: രാജ്യസഭയില്‍ പ്രതിഷേധം
text_fieldsന്യൂഡല്‍ഹി: അജ്മീര്‍ സ്ഫോടനക്കേസില്‍ ആരോപണ വിധേയനായ ആര്‍.എസ്.എസ് നേതാവ് ഇന്ദ്രേഷ് കുമാറിനെ കേന്ദ്ര സര്‍ക്കാറിന്‍െറ ഉര്‍ദുഭാഷ പ്രോത്സാഹന പരിപാടിയില്‍ അതിഥിയാക്കിയതിനെതിരെ രാജ്യസഭയില്‍ പ്രതിപക്ഷ അംഗങ്ങള്‍ രംഗത്തുവന്നു. സമാജ്വാദി പാര്‍ട്ടിയുടെ ജാവേദ് അലിഖാന്‍ ശൂന്യവേളയില്‍ ഉന്നയിച്ച വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്ന് സി.പി.എം നേതാവ് സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു. താന്‍ കൂടി പങ്കെടുത്ത ഉര്‍ദു പ്രോത്സാഹന പരിപാടിയില്‍ ആര്‍.എസ്.എസ് നേതാവ് നടത്തിയ പ്രസംഗം ഏറെ രസകരമായിരുന്നെന്ന് അലിഖാന്‍ പറഞ്ഞു. നാല് വിവാഹം കഴിക്കുന്നതിനെക്കുറിച്ചും ഭാരത് മാതാകീ ജയ് വിളിക്കുന്നതിനെക്കുറിച്ചും മുസ്ലിംകളെ ഉപദേശിക്കുകയായിരുന്നു ഇന്ദ്രേഷ് കുമാര്‍. ഉര്‍ദു പ്രോത്സാഹനവും നാല് കെട്ടും തമ്മിലെന്താണ് ബന്ധമെന്നും ഖാന്‍ ചോദിച്ചു. ഇന്ദ്രേഷ് കുമാറിനെതിരായ പരാമര്‍ശം നീക്കണമെന്ന് ബി.ജെ.പി അംഗങ്ങള്‍ ആവശ്യപ്പെട്ടപ്പോള്‍ ഉപാധ്യക്ഷന്‍ പി.ജെ. കുര്യന്‍ അക്കാര്യം പരിശോധിക്കാമെന്ന് പറഞ്ഞത് പ്രതിപക്ഷത്തിന്‍െറ എതിര്‍പ്പിനിടയാക്കി. അത് നീക്കരുതെന്ന് വിലക്കി സി.പി.എം നേതാവ് സീതാറാം യെച്ചൂരിയും എസ്.പി നേതാവ് നരേഷ് അഗര്‍വാളും രംഗത്തത്തെി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.