രാജ്യത്തിന്‍റെ വികസനത്തിന് വിഴിഞ്ഞവും കുളച്ചലും ആവശ്യം- പ്രധാനമന്ത്രി
text_fieldsന്യൂഡല്‍ഹി: വിഴിഞ്ഞം തുറമുഖ പദ്ധതിക്കൊപ്പം തമിഴ്നാട്ടിലെ കുളച്ചല്‍ തുറമുഖവും ആവശ്യമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. നടപ്പാക്കാനിരിക്കുന്ന തുറമുഖ പദ്ധതികളില്‍ വിഴിഞ്ഞത്തിനു പ്രഥമ പരിഗണന നല്‍കുമെന്നും മോദി മുഖ്യമരന്തി പിണറായി വിജയനെ അറിയിച്ചു.വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് ഭീഷണിയാകുംവിധം കുളച്ചല്‍ പദ്ധതിക്ക് കേന്ദ്രം അനുമതി നല്‍കിയതിലുള്ള ആശങ്ക മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ അറിയിക്കുകയായിരുന്നു.
രണ്ടു തുറമുഖങ്ങളും രാജ്യത്തിന്‍റെ വികസനത്തിന് ആവശ്യമാണ്. ഇത് ചരക്കുനീക്കത്തെ കൂടുതല്‍ എളുപ്പമാക്കും. പ്രധാന തുറമുഖത്തിന്‍്റെ നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും പ്രധാനമന്ത്രി ഉറപ്പ് നല്‍കി. തുറമുഖങ്ങള്‍ തമ്മിലുള്ള ദൂരം സംബന്ധിച്ച കേരളത്തിന്‍്റെ ആശങ്ക പരിഗണിക്കും. വിഴിഞ്ഞം പദ്ധതിക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കുമെന്നും മോദി പറഞ്ഞു.
വിഴിഞ്ഞം പദ്ധതിക്കു മുന്‍ഗണന നല്‍കണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടിരുന്നു. കുളച്ചല്‍ തുറമുഖത്തിനു കേരളം എതിരല്ളെന്നും പിണറായി മോദിയെ അറിയിച്ചു.
തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, എം.പിമാരായ സി.പി നാരായണന്‍,പി.കരുണാകരന്‍, ശശി തരൂര്‍, കെ.കെ.രാഗേഷ്, സുരേഷ് ഗോപി എന്നിവരടക്കമുള്ളവരാണ് മുഖ്യമന്ത്രിയോടൊപ്പം കൂടിക്കാഴ്ചയിലുണ്ടായിരുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയ പിണറായി ശനിയാഴ്ച ആരംഭിക്കുന്ന സി.പി.എം പോളിറ്റ് ബ്യൂറോ യോഗത്തില്‍ പങ്കെടുത്ത ശേഷമാണ് മടങ്ങുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.