അർണബ്, എന്നെ പേടിപ്പിക്കേണ്ട; പക്ഷേ താങ്കൾ ഇന്ത്യയെക്കുറിച്ച് ആശങ്കെപ്പടണം
text_fieldsരാജ്യത്തെ അറിയപ്പെടുന്ന രണ്ട് മാധ്യമപ്രവർത്തകർ തമ്മിലുള്ള ‘ഏറ്റുമുട്ടൽ’ തുടരുകയാണ്. ടൈംസ് നൗ ചാനല്‍ എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിക്കെതിരെ രൂക്ഷവിമര്‍ശവുമായി മുൻ സഹപ്രവർത്തകയും എൻ.ഡി.ടി.വി കൺസൾട്ടിങ് എഡിറ്റുമായ ബർക്ക ദത്ത് രംഗത്തുവന്നിരുന്നു. അർണബിനെ പോലെയുള്ളവര്‍ക്കൊപ്പം ഈ മേഖലയില്‍ ജോലി ചെയ്യുന്നത് അപമാനമാണെന്നും സര്‍ക്കാരിനൊപ്പം ചേര്‍ന്ന് മാധ്യമങ്ങളെ നിശബ്ദരാക്കാനാണ് അർണബ് ശ്രമിക്കുന്നതെന്നും ബർക്ക ഫേസ്ബുക് പോസ്റ്റിൽ വ്യക്തമാക്കിയിരുന്നു. ഇത് മാധ്യമ മേഖലയിലും നവ മാധ്യമങ്ങളിലും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. ഫേസ്ബുക് പോസ്റ്റിന് കൂടുതല്‍ വിശദീകരണം നിലയിലാണ് ബർക്കയുടെ ലേഖനം ഇന്ന് എൻ.ഡി.ടി.വി വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചത്.
വഴക്കെന്നോ വാക്കുതർക്കമെന്നോ മാധ്യമ കലഹമെന്നോ, വ്യക്തിത്വ സംഘട്ടനമെന്നോ പലപേരുകളിൽ എെൻറ ഫേസ്ബുക് പോസ്റ്റ് വിശേഷിപ്പിക്കപ്പെട്ടു. പക്ഷേ യഥാർഥത്തിൽ അത് സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള നിലകൊള്ളലും മാധ്യമപ്രവർത്തനത്തെ അട്ടിമറിക്കുകയും സ്ഥിരം പ്രകോപനകാരിയായ ഒരാളുടെ ഭയപ്പെടുത്തൽ തന്ത്രങ്ങളുടെ നിരാകരണവുമായിരുന്നു. പതിനായിരക്കണക്കിന് ആളുകൾ അത് വായിക്കുകയും അതിനെക്കുറിച്ച് ചർച്ച ചെയ്യുകയും ചെയ്തു. എന്താണ് അങ്ങനെ പ്രതികരിച്ചതെന്ന് ചിലർ അത്ഭുതപ്പെട്ടു. കൂടെയുള്ളവരിൽ അനേകം പേർ ധൈര്യപൂർവം വെട്ടിത്തുറന്ന് പറഞ്ഞു. മറ്റുചിലർ നിരാശപ്പെടുത്തുന്ന ഭീരുത്വവും തന്ത്രപരമായ മൗനവും പാലിച്ചു. ഏറ്റവും മോശമായ പ്രതികരണം ഇതിനെ വ്യക്തിപരമായ തർക്കമായി കാണുകയും ഒരു പക്ഷവും പിടിക്കാനില്ലെന്ന് പറഞ്ഞവരുടേതുമാണ്. നിഷ്പക്ഷത പാലിക്കാൻ ഇതൊരു വിവാഹമോചനമല്ല-.
ഭീകരവാദത്തെ പിന്തുണക്കുന്നവരെന്നോ ഇന്ത്യൻ സൈന്യത്തിെൻറ ശത്രുക്കളെന്നോ സൗകര്യപൂർവം വിളിക്കപ്പെടുന്നതിനു പകരം സ്വതന്ത്രമായും സത്യസന്ധമായും വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിനെക്കുറിച്ചായിരുന്നു ആ ഫേസ്ബുക് പോസ്റ്റിൽ പറഞ്ഞിരുന്നത്. അതിൽ ഉപരിയായി, കശ്മീരിലെ അതിക്രമങ്ങളുടെ വിവിധ വശങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിെൻറ പേരിൽ മറ്റ് മാധ്യമപ്രവർത്തകെര വിചാരണ ചെയ്യണമെന്ന് ഒരു പ്രമുഖ മാധ്യമപ്രവർത്തകൻ സർക്കാറിനോട് ആവശ്യപ്പെടുന്ന ഇന്ത്യൻ മാധ്യമ ചരിത്രത്തിലെ കേട്ടുകേൾവിയില്ലാത്ത സംഭവത്തെക്കുറിച്ചുമായിരുന്നു ആ പോസ്റ്റ്.
‘അവരെ വിചാരണ ചെയ്യൂ’ അർണബ് ഗോസ്വാമി ന്യൂസ് അവറിൽ അദ്ദേഹത്തിെൻറ തനത് ശൈലിയിൽ അലറിവിളിക്കുന്നത് നിങ്ങൾ കേട്ടുകാണും. ‘അവർ മാധ്യമപ്രവർത്തകരാണ് എന്നത് എനിക്കൊരു പ്രശ്നമല്ല, അവരെ വിചാരണ ചെയ്യാത്തത് രാജ്യം ചെയ്യുന്ന വിട്ടുവീഴ്ചയായിരിക്കും’– താൻ മാത്രമാണ് ശരിയെന്ന അഹങ്കാരത്തോടെ അേദ്ദഹം പ്രഖ്യാപിച്ചു. ജനങ്ങളുടെ വികാരം ഇളക്കുന്നതിനുള്ള അഭ്യർഥന, രാജ്യേദ്രാഹവും വിധ്വംസക പ്രവർത്തനവും നടത്തുന്നെന്ന ആരോപണം എന്നീ നിലയിലാണ് ഞാൻ അതിനെ കാണുന്നത്. യഥാർഥത്തിൽ ഏകാധിപത്യ പ്രവണതയുള്ള രാഷ്ട്രീയക്കാരുടെ സ്വഭാവത്തിെൻറ സൂചനയാണ് ഇങ്ങനെയുള്ള ആരോപണങ്ങൾ. ഇത്തരം സ്വഭാവങ്ങളെ ചോദ്യംചെയ്യുക നിതാന്ത ജാഗ്രത പുലർത്തുന്ന മാധ്യമങ്ങളുടെ ജോലിയാണ്. ലോകത്ത് ആദ്യമായാണ് ഒരു എഡിറ്റർ മറ്റ് മാധ്യമങ്ങൾ അടച്ചുപൂട്ടണമെന്നും മാധ്യമപ്രവർത്തകരെ ഒറ്റുകാരും കുറ്റവാളികളുമായി കാണണമെന്നും സർക്കാറിനോട് അഭ്യർഥിക്കുന്നതെന്ന് തോന്നുന്നു. അതിനാൽ, മാധ്യമ സ്വാതന്ത്ര്യം തടയണമെന്ന് നമ്മളിൽ നിന്ന് തന്നെ ഒരാൾ ആവശ്യപ്പെടുേമ്പാൾ നിങ്ങൾ ഏത് പക്ഷം പിടിക്കുമെന്ന് നിഷ്പക്ഷത പാലിച്ചവർ പറയുക-.
മാധ്യമപ്രവർത്തകർക്കു നേരെ ക്രിമിനൽ കേസെടുക്കണമെന്നും മാധ്യമ സെൻസർഷിപ്പ് ഏർപ്പെടുത്തണമെന്നുള്ള ആഹ്വാനവും ലജ്ജയില്ലാത്ത കാപട്യത്തിന് ഉദാഹരണമാണ് ‘പാകിസ്താനെ പിന്തുണക്കുന്ന പ്രാവുകൾ’ എന്ന പേരിൽ നടന്ന അർണബിെൻറ ചർച്ച. കശ്മീരിൽ സംഘർഷം റിപ്പോർട്ട് ചെയ്തവരെയല്ലാം ഇൗയിടെ കൊല്ലപ്പെട്ട ഹിസ്ബുൽ കമാൻഡർ ബുൾവാൻ വാനിയുടെ വക്താക്കളാക്കി അർണബ് മാറ്റി. അദ്ദേഹത്തെപ്പോലെ മുംബൈയിലെ സ്റ്റുഡിയോയിൽ നിന്നല്ല, ഞങ്ങളെല്ലാം സംഭവ സ്ഥലത്തു നിന്നുമാണ് റിപ്പോർട്ട് ചെയ്തത്. പിന്നീട് ഞങ്ങൾ ഇന്ത്യൻ സൈന്യത്തിന് എതിരാണെന്ന് ചിത്രീകരിച്ചു. യഥാർഥത്തിൽ കശ്മീരിെൻറ തെരുവുകളിൽ സംഘർഷം നടന്നത് സൈന്യവുമായല്ല. സംഘർഷം പ്രതിഷേധക്കാരും പൊലീസും അർധസൈനിക വിഭാഗങ്ങളും തമ്മിലാണ്. പിന്നെന്തിനാണ് അദ്ദേഹം ചർച്ചയിൽ സൈന്യത്തെ വലിച്ചിഴക്കുന്നത്?. സത്യം പറയുക എന്നതും ഒരു വിഷയത്തിെൻറ എല്ലാ വശങ്ങളും റിപ്പോർട്ട് ചെയ്യുക എന്നതും മാധ്യമപ്രവർത്തകെൻറ ജോലിയാണ്. അപ്രിയവും അഭിമുഖീകരിക്കാൻ പ്രയാസമുള്ള കാര്യങ്ങൾ വിശദീകരിക്കാതിരിക്കുന്നത് മാധ്യമപ്രവർത്തനമല്ല, ഭീരുത്വമാണ്.
അതെ, കശ്മീർ താഴ്വരയിൽ സമരോത്സുകതയുടെ പുതിയ തലം രൂപപ്പെടുന്നതിന് സാക്ഷിയായ മാധ്യമപ്രവർത്തകയാണ് ഞാൻ.
ആയുധമെടുക്കുന്ന വിദ്യാസമ്പന്നരും മികച്ച പഠനനിലവര മുള്ളവരുമായ തദ്ദേശീയരായ വിദ്യാർഥികളുടെ എണ്ണം അയൽ രാജ്യത്തുനിന്നുള്ള ഭീകരവാദികളുടെ എണ്ണത്തേക്കാൾ അധികരിച്ച വർഷമാണ് കഴിഞ്ഞുപോയത്. പെല്ലറ്റ് ഗൺ ഉപയോഗത്തിെൻറ രൂക്ഷതയെക്കുറിച്ചും ഭാഗികമായും പൂർണമായും കാഴ്ച നഷ്ടപ്പെട്ടവരുമായ നൂറ് കണക്കിന് കശ്മീരി യുവാക്കളെക്കുറിച്ചം ഞാൻ റിപ്പോർട്ട് െചയ്തു. കാഴ്ച നഷ്ടപ്പെടുകയോ തകരാറിലാവുകയോ ചെയ്തവരിൽ പലർക്കും 18 വയസ് പോലും തികഞ്ഞിട്ടില്ല. പെല്ലറ്റ് ഗൺ ഉപയോഗിച്ച് ജനങ്ങളുടെ കാഴ്ചശക്തി നഷ്ടപ്പെടുത്തുന്നത് കശ്മീരിലെ ഇന്ത്യയുടെ ധാർമിക അധികാരം ഇല്ലാക്കുന്നതിന് കാരണമാകുമെന്ന് മുൻ ആഭ്യന്തര മന്ത്രി ചിദംബരമരമടക്കം നിരവധി പാർലമെൻറ് അംഗങ്ങളോട് പറഞ്ഞിരുന്നു.
അക്രമാസക്തമായ ജനക്കൂട്ടത്തിെൻ തന്ത്രങ്ങളായ സൈനിക ക്യാമ്പുകൾക്കുനെരേയുള്ള കല്ലേറ്, ആയുധങ്ങൾ തട്ടിയെടുക്കൽ, സ്ത്രീകളെ ഉപയോഗിച്ചുള്ള ആക്രമണം, തീവെപ്പ് എന്നിവ നേരിടാനുള്ള ബുദ്ധിമുട്ടുകളെക്കുറിച്ച് ഞാൻ റിപ്പോർട്ട് ചെയ്തിരുന്നു. സൈനിക ആശുപത്രിയിൽ ചികിത്സയിലുള്ള പരിക്കേറ്റ പൊലീസുകാരെയൂം സി.ആർ.പി.എഫ് ഉദ്യോഗസ്ഥരെയും അഭിമുഖം ചെയ്താണ് ഇത് റിപ്പോർട്ട് ചെയ്തത്. കശ്മീരിലെ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനിടെ ഏറ്റവും ബുദ്ധിപൂർവവും അനുകമ്പയുള്ളതുമായ നിർദേശങ്ങൾ വന്നത് അവിടെ ജോലി ചെയ്ത കശ്മീരികളായ സൈനികരിൽ നിന്നാണ്. പ്രശ്നം സാമൂഹിക രാഷ്ട്രീയ വിഷയമായി കൈകാര്യം ചെയ്യണമെന്നും ഇതിന് സൈനിക പരിഹാരമില്ലെന്നുമാണ് മുൻ സൈനിക മേധാവിയായ ജനറൽ മാലിക് പറഞ്ഞത്. കശ്മീരിലെ പുതു തലമുറയുമായി നിരന്തര ഇടപെടലിലൂടെയല്ലാതെ പ്രശ്നം പരിഹരിക്കാനാവില്ലെന്ന് കശ്മീരിലെ മുൻ സൈനകി കമാൻഡറായ ജനറൽ അതാ ഹസ്നൈനും പറഞ്ഞു. രണ്ട് മൂന്ന് മാസം മുമ്പുമാത്രം വിഘടനവാദത്തിലേക്കും തീവ്രവാദത്തിലും എത്തിയ കുട്ടികൾ പോലും കൊല്ലപ്പെടുന്നത് ഹൃദയഭേദകമാണെന്ന് നിലവിലെ സൈനിക കമാൻഡറായ ജനറൽ സതീഷ് ദുവയുമായുള അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. വിധികൾ മാത്രം പ്രഖ്യാപിക്കുന്ന അർണബിെൻറ വിചാരണ കോടതിയിൽ ഇവരെല്ലാം പാകിസ്തനെ പിന്തുണക്കുന്ന പ്രാവുകളും ദേശവിരുദ്ധരുമാണോ?.
പാകിസ്താൻ കശ്മീർ സംഘർഷം മുതലെടുക്കാൻ ശ്രമിക്കുന്നുണ്ടെന്നത് ശരിയാണ്. പക്ഷേ വിദേശ മാനം സംഭവത്തിെൻ ഒരു വശം മാത്രമാണ്. കശ്മീരിൽ എന്താണ് നാം പ്രതീക്ഷിക്കുന്നതെന്ന്, എന്താണ് അത്യാവശ്യമെന്ന്, നമ്മുടെ രാഷ്ട്രീയ ഇടപെടലെന്ന് 40 ൽ അധികം ജനങ്ങൾ കൊല്ലപ്പെട്ട വേളയിലെങ്കിലും നാം സ്വയം പരിശോധിക്കണം. ബുർഹാൻ വാനിയുടെ മരണം എന്തുകൊണ്ടാണ് ഇത്രയും പ്രതിഷേധത്തിന് കാരണമായതെന്ന് അന്വേഷിക്കേണ്ടത് റിപ്പോർട്ടമാരുടെ മൗലിക ബാധ്യതയല്ലേ. ഒരു ടിവി അവതാരകൻ സഹപ്രവർത്തകരെ ദുഷിപ്പിച്ച് കാണിക്കാൻ വേണ്ടി തെറ്റായ വ്യഖ്യാനങ്ങൾ ചമക്കുന്നതല്ല മാധ്യമപ്രവർത്തനം. ഇത് ദേശീയ വികാരം പോലുമല്ലാത്ത ബുദ്ധിപരമായ സത്യസന്ധതയില്ലായ്മയാണ്.
ആ ചർച്ചയിൽ അർണബ് ചിലത് പറയാതിരുന്നു എന്നതും കാപട്യത്തിന് ഉദാഹരണമാണ്. പാകിസ്താനെതിരെ യുദ്ധംചെയ്യാതിരിക്കുന്നത് ടൈംസ് നൗവിെൻറ ദേശഭക്തി പ്രകാരം രാജ്യദ്രോഹമാണെങ്കിൽ ജമ്മുകശ്മീരിലെ ബിജെപി പിഡിപി സഖ്യത്തെക്കുറിച്ചും അതിലെ വൈരുധ്യങ്ങളെക്കുറിച്ചും ഒന്നും മിണ്ടാതിരിക്കുന്നത് എന്താണ്?. ബിജെപിയുടെ രാം മാധവും പിഡിപിയുടെ ഹസീബ് ദ്രാബുവും തമ്മിലുണ്ടാക്കിയ സഖ്യകക്ഷി കരാർ പ്രകാരം ‘വിഘടനവാദികളായ’ ഹുർറിയത്ത് കോൺഫറൻസ് അടക്കമുള്ളവരുമായി ചർച്ച നടത്തുമെന്ന് പറയുന്നുണ്ട്. ഏറ്റവും വലിയ വിരോധാഭാസമെന്തെന്നാൽ ഇത്തവണ സംഘർഷമുണ്ടയപ്പോൾ ശാന്തമാക്കാൻ വേണ്ടി സർക്കാർ സ്വാതന്ത്ര്യ വാദികളായ വിഘടനവാദികളുമായിവരെ ചർച്ച നടത്തി. എന്തുകൊണ്ടാണ് അർണബ് ഇതിനെക്കുറിച്ച് മൗനം പാലിക്കുന്നത്. മോദി പാകിസ്താന്‍ സന്ദര്‍ശിച്ചതിനെക്കുറിച്ചും അര്‍ണബ് മൗനം പാലിക്കുകയാണ്.
പാകിസ്താൻ സന്ദർശിച്ച് പ്രധാനമന്ത്രി നവാസ് ശരീഫിന് പിറന്നാൾ ആശംസ അറിയിക്കുകയും കാഠ്മണ്ഡുവിൽ ശരീഫുമായി രഹസ്യ ചർച്ചനടത്തുകയും ചെയ്ത പ്രധാനമന്ത്രിയെ അർണബ് എങ്ങനെ വിശേഷിപ്പിക്കും. അദ്ദേഹത്തെ വിമർശിക്കുന്നതിൽ മൗനം പാലിക്കുന്നതെന്താണ്. അതേസമയം ഇത്തരം ഇടെപടലുകളെ രാഷ്ട്രതന്ത്രം എന്ന നിലയിൽ ഞാൻ പിന്തുണച്ചിട്ടുണ്ട്, ഇനിയും പിന്തുണക്കുകയും െചയ്യും.
ബുർഹാൻ വാനി തങ്ങളുടെ ആളാണെന്നും തങ്ങളുടെ ചിലർ കശ്മീരിൽ പ്രതിഷേധത്തിന് നേതൃത്വം നൽകുന്നുെണന്നും ഹാഫിസ് സഇൗദ് വെളിപ്പെടുത്തുന്ന വിഡിയോ ഞങ്ങളുടെ കൈയിലുണ്ട്. അതേ സമയമാണ് സാർക് സമ്മേളനത്തിൽ പെങ്കടുക്കാനായി ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് ഇസ്ലാമാബാദിലേക്ക് പോകുന്നത്. അദ്ദേഹം പാകിസ്താനിലേക്ക് പോകണമെന്നതാണ് എെൻറ വാദം. പക്ഷേ ടൈംസ് നൗവിെൻറ ദേശക്കൂറ് പരിശോധനയിൽ പാകിസ്താനിൽ സാഹിത്യ സമ്മേളനത്തിൽ പെങ്കടുക്കുന്നത് പോലും പൗരത്വ ലംഘനത്തിൽ പെടും. വസ്തുതകൾ റിപ്പോർട്ട് ചെയ്യുന്നതിെൻ പേരിൽ മാധ്യമങ്ങൾ അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെടുന്ന ടൈംസ് നൗ എന്ത്കൊണ്ട് സർക്കാറിെൻറ ഇടപെടലുകളെ ആ ഗണത്തിൽ പരിഗണിക്കുന്നില്ല.
ബുർഹാൻ വാനിയുടെ കൊലയെക്കുറിച്ച് സേനക്ക് മാത്രമേ അറിയൂ എന്ന മെഹ്ബൂബ മുഫ്തിയുടെ പ്രസ്താവന നൽകുന്ന സൂചന എന്താണ്. ബുർഹാൻ വാനിയെ ഇപ്പോൾ വധിക്കുന്ന കാര്യം തീരുമാനിച്ചിരുന്നില്ല എന്നതോ വാനിയെ കൊലപ്പെടുത്തിയത് സുപ്രീംകോടതി നിർദേശത്തിെൻറ ലംഘനാമാണെന്നോ?. ഇത്തരം സാഹചര്യങ്ങളിൽ കശ്മീരിനെക്കുറിച്ചും പാകിസ്താനെക്കുറിച്ചും അർണബ് കേന്ദ്ര സർക്കാറിനോട് കടുപ്പമുള്ള ചോദ്യങ്ങൾ ചോദിക്കുന്നത് എപ്പോഴെങ്കിലും നാം കേട്ടിട്ടുണ്ടോ. നമ്മുടെ ദേശഭക്തി അളക്കുന്ന അതേ അളവുകോൽ കൊണ്ട് സർക്കാറിെന അളക്കുന്നില്ല.
ഇൗ വർഷം ആദ്യം ജെഎൻയു സംഭവങ്ങളുടെ പേരിൽ പട്യാല ഹൗസ് കോടതിയിൽ മാധ്യമപ്രവർത്തകരെ ആക്രമിച്ചപ്പോൾ പ്രതിഷേധ പ്രകടനത്തിൽ ടൈംസ് നൗവിലെ മാധ്യമപ്രവർത്തകർ വിട്ടുനിന്നു. അന്നും സർക്കാർ നടപടിയെ ചോദ്യം ചെയ്തവരെ രാജ്യദ്രോഹികളായി ചിത്രീകരിക്കാനാണ് ശ്രമിച്ചത്. ഒരു വിഭാഗം മാധ്യമങ്ങൾക്കെതിരെയുള്ള ഇത്തരം നടപടികൾ ജനാധിപത്യത്തിന് വെല്ലുവിളിയാണ്. ഇന്ത്യൻ മാധ്യമ രംഗത്തെ പ്രമുഖനായ ഒരാൾ തന്നെ സെൻഷർഷിപ് ഏർപ്പെടുത്തണമെന്നും അഭിപ്രായ സ്വാതന്ത്ര്യത്തെ തടയണമെന്നും മാധ്യമപ്രവർത്തകരെ ജയിലിടക്കണമെന്നും ആവശ്യപ്പെടുന്നത് ആശങ്കയുണ്ടാക്കുന്നതാണ്.
ഞങ്ങളുടെ മാധ്യമപ്രവർത്തനത്തെ അവമതിച്ചതിന് നന്ദി, എന്തെന്നാൽ താങ്കളുടെ അഭിനന്ദനം പോലും അപമാനമാണ്.
ടൈംസ് നൗ ചർച്ച:
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.