ഫാ. ടോം ഉഴുന്നാലിലിനെ തട്ടിക്കൊണ്ടു പോയ മൂന്നു ഭീകരര്‍ പിടിയിൽ
text_fieldsന്യൂഡല്‍ഹി: യമനില്‍ മലയാളിയായ ഫാ. ടോം ഉഴുന്നാലിലിനെ തട്ടിക്കൊണ്ടു പോയ മൂന്നു ഭീകരര്‍ പിടിയിലായെന്ന് വിദേശകാര്യ മന്ത്രാലയ വൃത്തങ്ങള്‍ അനൗദ്യോഗികമായി സ്ഥിരീകരിച്ചു. അതേസമയം, വൈദികനെക്കുറിച്ച വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല. സൈല എന്ന സ്ഥലത്തു നിന്നാണ് മൂന്നു ഭീകരരും പിടിയിലായത്. യമനിലെ ഇന്ത്യന്‍ എംബസിക്ക് ഇതേക്കുറിച്ച് അറിയിപ്പ് കിട്ടിയിട്ടുണ്ട്. വൃദ്ധസദനം ആക്രമിച്ച് 16 പേരെ കൊലപ്പെടുത്തിയത് തങ്ങളാണെന്ന് പിടിയിലായവര്‍ സമ്മതിച്ചതായും വിവരമുണ്ട്. വൃദ്ധസദനം കേന്ദ്രീകരിച്ച് ഫാ. ടോമിന്‍െറ നേതൃത്വത്തില്‍ മതപരിവര്‍ത്തനം നടന്നതാണ് തട്ടിക്കൊണ്ടു പോകാനുള്ള പ്രകോപനമെന്ന് പറയുന്നു. തട്ടിക്കൊണ്ടു പോയത് അല്‍-ഖ്വയിദ ഭീകരരാണെന്നും ഏഡനിലെ ഒരു മുസ്ലിം പള്ളി കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ പ്രവര്‍ത്തനമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. സലേഷ്യന്‍ ഡോണ്‍ ബോസ്കോ വൈദികനായ ടോം ഉഴുന്നാലിലിനെ കഴിഞ്ഞ മാര്‍ച്ച് നാലിനാണ് ഏഡനിലെ മിഷനറീസ് ഓഫ് ചാരിറ്റിയുടെ വൃദ്ധസദനത്തില്‍ നിന്ന് തട്ടിക്കൊണ്ടു പോയത്. നാലു കന്യാസ്ത്രീകളും 12 അന്തേവാസികളും ഈ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഇതില്‍ ഒരു കന്യാസ്ത്രീ ഇന്ത്യക്കാരിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.