ദലിതരുടെ തൊഴില്‍ ബഹിഷ്കരണ സമരം: ഗുജറാത്തില്‍ അധികൃതര്‍ മുട്ടുമടക്കുന്നു
text_fieldsഅഹ്മദാബാദ്: ഗോവധം ആരോപിച്ച് ദലിതരെ മര്‍ദിച്ച സംഭവത്തില്‍ പ്രക്ഷോഭം ആളിക്കത്തിയ ഗുജറാത്തില്‍ ദലിതരുടെ തൊഴില്‍ ബഹിഷ്കരണ സമരത്തിനു മുന്നില്‍ അധികൃതര്‍ മുട്ടുമടക്കുന്നു. ചത്തപശുക്കളുടെ തുകല്‍ മാറ്റി സംസ്കരിക്കുന്ന ജോലി പരമ്പരാഗതമായി ചെയ്യുന്നത് ദലിതരാണ്. ഇവര്‍ ജോലിയില്‍നിന്ന് വിട്ടുനില്‍കാന്‍ തീരുമാനിച്ചതോടെ ഭരണകൂടം പ്രതിസന്ധിയിലായി. തദ്ദേശ സ്ഥാപനങ്ങളും ജില്ലാ ഭരണകൂടങ്ങളും ചത്ത പശുവിനെ സ്വയം സംസ്കരിക്കേണ്ട അവസ്ഥയിലാണിപ്പോള്‍. ഇതോടെ, സമരക്കാരുടെ ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന നിലപാടുമായി അധികൃതര്‍ രംഗത്തത്തെി.
സുരേന്ദ്രനഗര്‍ പട്ടണത്തില്‍ മാത്രം കഴിഞ്ഞ ആഴ്ച 80 പശുക്കളെ അധികൃതര്‍ സംസ്കരിക്കേണ്ടിവന്നു. ഈ സാഹചര്യത്തില്‍ ദലിത് സമുദായ നേതാക്കളുമായി ചര്‍ച്ചക്ക് ഒരുങ്ങുകയാണെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ‘ദലിത് മാനവ് അധികാര്‍ മൂവ്മെന്‍റ്’ എന്ന ദലിത് സംഘടനകളുടെ കൂട്ടായ്മയാണ് സമരത്തിന് ആഹ്വാനം ചെയ്തത്. ഗുജറാത്തിലെ മിക്ക ഭാഗങ്ങളിലുള്ള ദലിതരും സമരത്തില്‍ പങ്കെടു
ക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.