പാക്കധീന കശ്മീർ മോചിപ്പിക്കണമെന്ന് ബാബാ രാംദേവ്
text_fieldsന്യൂഡൽഹി: പാക്കധീന കശ്മീർ തിരിച്ചു പിടിക്കുന്നതിന് ഇന്ത്യ ഉറച്ച നടപടിയെടുക്കണമെന്ന് യോഗഗുരു ബാബാ രാംദേവ്. പാക്കധീന കശ്മീർ സ്വതന്ത്രമാക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രചാരണം തുടങ്ങേണ്ടതുണ്ട്.
'കശ്മീർ എന്തുവില കൊടുത്തും പിടിച്ചെടുക്കുമെന്നാണ് പാകിസ്താൻ പ്രധാനമന്ത്രി നവാസ് ശരീഫ് പറയുന്നത്. ഭൂപടത്തിൽ കൂടി മാത്രമാണ് നമ്മുടെ കുട്ടികൾ കശ്മീരിനെ കാണുന്നത്. എന്നാൽ ധൈര്യമില്ലാത്ത ഒരു രാജ്യം മഹത്തായ മറ്റൊരു രാജ്യത്തിെൻറ ചില ഭാഗങ്ങളിൽ അധിനിവേശം നടത്തി. അതിനോട് നിശബ്ദമായിരിക്കുവാൻ നമുക്ക് കഴിയില്ല. പാക് മണ്ണിൽ നിന്ന് ഇന്ത്യയെ ലക്ഷ്യംവെച്ച് പ്രവർത്തിക്കുന്ന തീവ്രവാദ സംഘടനകളെ അമർച്ച ചെയ്യാൻ പ്രധാനമന്ത്രി ഉറച്ച നിലപാട് സ്വീകരിക്കണം' –രാം ദേവ് പറഞ്ഞു.
നേരത്തെ കശ്മീരിനെ െഎക്യരാഷ്ട്ര സഭയുടെ പൂർത്തിയാക്കാത്ത അജണ്ടയായി ഉയർത്തിക്കാട്ടിയ ശരീഫ് എല്ലാ അന്താരാഷ്ട്ര വേദികളിലും ഇത് ഉയർത്തിക്കാട്ടുമെന്ന് പറഞ്ഞിരുന്നു. ഹിസ്ബുൽ മുജാഹിദീൻ കമാൻഡർ ബുർഹാൻ വാനിയുടെ വധത്തോടെയാണ് കശ്മീർ വീണ്ടും സംഘർഷ ഭൂമിയായതും ഇന്ത്യ –പാക് ബന്ധം വഷളായതും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.