മോദിക്കെതിരായ ഫേസ്ബുക്ക് കമന്‍റ്: ഐ.എ.എസ് ഉദ്യോഗസ്ഥന് കാരണം കാണിക്കല്‍ നോട്ടീസ്
text_fieldsഭോപ്പാല്‍: പ്രധാനമന്രതി നരേന്ദ്ര മോദിക്കെതിരായ ഫേസ്ബുക്ക് പോസ്റ്റില്‍ കമന്‍റ് ചെയ്ത ഐ.എ.എസ് ഉദ്യോഗസ്ഥന് സര്‍ക്കാര്‍ കാരണം കാണിക്കല്‍ നോട്ടീസയച്ചു. പ്രധാനമന്ത്രിക്കെതിരായ പോസ്റ്റ് ലൈക്ക് ചെയ്യുകയും മോദിക്കെതിരെ ജനങ്ങളുടെ വിപ്ളവം വരണമെന്ന അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്ത അജയ്സിങ് ഗാങ്വാറിനാണ് സര്‍ക്കാര്‍ മെയില്‍ വഴി കാരണം കാണിക്കല്‍ നോട്ടീസ് അയച്ചത്.
ജനുവരി 23 ന് പോസ്റ്റ് ചെയ്ത കുറിപ്പ് ലൈക്ക് ചെയ്യുകയും കമന്‍റ് രേഖപ്പെടുത്തുകയും ചെയ്തുവെന്നാണ് അജയ് സിങ്ങിനെതിരായ ആരോപണം. ഒരാഴ്ചക്കുള്ളില്‍ മറുപടി വ്യക്തമാക്കണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുള്ളത്.
എന്നാല്‍ അജയ് സിങ് ആരോപണങ്ങള്‍ നിഷേധിച്ചു.തന്‍റെ ഫേസ്ബുക്ക് ടൈംലൈനില്‍ പ്രധാനമന്ത്രിക്കെതിരായ പോസ്റ്റോ, ലൈക്ക് ചെയ്ത സമാന പോസ്റ്റുകളോ ഇല്ല. ജനുവരിയില്‍ നടന്ന സംഭവത്തിനെതിരെ മേയില്‍ കാരണം കാണിക്കല്‍ നോട്ടീസ് അയക്കുന്നതിന്‍്റെ ഉദ്ദേശ്യമെന്താണെന്നും അജയ് സിങ് ചോദിച്ചു.
മധ്യപ്രദേശിലെ ബദ്വാനി ജില്ലാ കലക്ടര്‍ ആയിരുന്ന അജയ് സിങ്ങിനെ മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിനെ പ്രശംസിച്ച് ഫേസ്ബുക് പോസ്റ്റിട്ടതിനെ തുടര്‍ന്ന് ഭാപ്പാലിലെ ഡെപ്യൂട്ടി സെക്രട്ടറിയായി സ്ഥലം മാറ്റിയിരുന്നു. സര്‍വിസ് ചട്ടം ലംഘിച്ചെന്നാരോപിച്ചാണ് അജയ് സിങ്ങിനെ സ്ഥലം മാറ്റിയത്.
കഴിഞ്ഞ ആഴ്ചയാണ് നെഹ്റുവിനെക്കുറിച്ച് ഹിന്ദിയില്‍ എഴുതിയ കുറിപ്പ് അജയ് പോസ്റ്റ് ചെയ്തത്. ‘നെഹ്റു എന്ത് തെറ്റാണ് ചെയ്തത്? ഹിന്ദു താലിബാന്‍ രാജ്യമായി ഇന്ത്യ മാറുന്നതിനെ 1947ല്‍ അദ്ദേഹം തടഞ്ഞു. ഇതൊരു തെറ്റാണോ? ഐ.ഐ.ടികള്‍, ഐ.എസ്.ആര്‍.ഒ, സ്റ്റീല്‍ പ്ളാന്‍റുകള്‍, ഡാമുകള്‍, താപനിലയങ്ങള്‍ എന്നിവ അദ്ദേഹം തുറന്നു. വിക്രം സാരാഭായിയെയും ഹോമി ഭാഭയെയും അദ്ദേഹം ആദരിച്ചത് തെറ്റാണോ?’- ഇതായിരുന്നു പോസ്റ്റ്. നെഹ്റുവിനെതിരായ നരേന്ദ്ര മോദി സര്‍ക്കാറിന്‍െറ നീക്കങ്ങളോടുള്ള പരോക്ഷ വിമര്‍ശമായിരുന്നു പോസ്റ്റ്.
നിരവധിപേര്‍ ഷെയര്‍ ചെയ്തതോടെ പോസ്റ്റ് വൈറലായി. ബി.ജെ.പി അനുകൂലികള്‍ വിവാദമാക്കിയതോടെ അജയ്സിങ് ടൈംലൈനില്‍നിന്ന് പോസ്റ്റ് നീക്കി. തുടര്‍ന്ന് പെരുമാറ്റ ചട്ടം ലംഘിച്ചുവെന്നാരോപിച്ച് ഡെപ്യൂട്ടി സെക്രട്ടറിയായി സ്ഥലമാറ്റുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.