ദാദ്രി ലാബ് റിപ്പോര്‍ട്ട് വിവാദത്തില്‍
text_fieldsന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാറിന് കീഴിലുള്ള മഥുരയിലെ ഉത്തര്‍പ്രദേശ് യൂനിവേഴ്സിറ്റി ഓഫ് വെറ്ററിനറി സയന്‍സ് ആന്‍ഡ് അനിമല്‍ ഹസ്ബന്‍ഡ്രി ലാബ് ദാദ്രിസംഭവവുമായി ബന്ധപ്പെട്ട് പുറത്തുവിട്ട ഫോറന്‍സിക് റിപ്പോര്‍ട്ട് വിവാദത്തില്‍. ലാബില്‍ പരിശോധിച്ച മാംസം അഖ്ലാഖിന്െറ വീട്ടില്‍ നിന്നെടുത്തതല്ലെന്നും പരിശോധിച്ചത് കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമാണെന്നും ചൂണ്ടിക്കാട്ടി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ റിപ്പോര്‍ട്ടിന്‍െറ ആധികാരികത ചോദ്യംചെയ്തു.
ദാദ്രിയിലെ ലാബില്‍ നടത്തിയ പരിശോധനയില്‍ അഖ്ലാഖിന്െറ വീട്ടിലുണ്ടായിരുന്നത് ആട്ടിറച്ചിയാണെന്ന് കണ്ടെത്തിയിരുന്നു.
രാജ്യവ്യാപക പ്രതിഷേധത്തിനിടയാക്കിയ ദാദ്രിയിലെ മുഹമ്മദ് അഖ്ലാഖിനെ അടിച്ചുകൊന്ന സംഭവം വഴിതിരിച്ചുവിടുന്നതിന് പുറത്തുവിട്ട പുതിയ ഫോറന്‍സിക് റിപ്പോര്‍ട്ടിന്‍െറ ആധികാരികത ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവാണ് ചോദ്യംചെയ്തത്.
കേന്ദ്രസര്‍ക്കാറിന്‍െറ നിയന്ത്രണത്തിലുള്ള മഥുരയിലെ മാംസത്തിന്‍െറ സാമ്പ്ള്‍ അയച്ചത് എവിടെനിന്നാണെന്നും അത് സ്വീകരിച്ചത് ആരാണെന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് ചോദിച്ചു. അഖ്ലാഖിന്െറ വീട്ടില്‍ അത്തരത്തിലുള്ള ഒന്നുമുണ്ടായിരുന്നില്ല. കൊലപാതകം നടന്നതുമുതല്‍ അഖ്ലാഖിന്െറ കുടുംബത്തിന് നീതി കിട്ടണമെന്നാണ് എല്ലാവരും ആഗ്രഹിച്ചത്. ഈ സംഭവത്തിനുശേഷം എന്തു തിന്നണമെന്നും എന്തു സംസാരിക്കണമെന്നുമുള്ള ചര്‍ച്ച ലോകമൊട്ടുക്കും നടന്നതാണ്. അതിനാല്‍ ഒരാളും ഇത്തരം വിഷയങ്ങളില്‍ ഇടപെടേണ്ട എന്നാണ് താന്‍ കരുതുന്നതെന്ന് അഖിലേഷ് യാദവ് കൂട്ടിച്ചേര്‍ത്തു.
മഥുരയിലെ ലാബില്‍ പരിശോധിച്ച മാംസത്തിന്‍െറ സാമ്പ്ള്‍ അഖ്ലാഖിന്െറ വീട്ടില്‍നിന്ന് ശേഖരിച്ചതല്ലെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. പരിശോധിച്ച മാംസം പശുവിന്‍േറതോ പശുക്കുട്ടിയുടേതോ ആണെന്ന് മഥുരയിലെ ലാബ് റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍, ഇത് അഖ്ലാഖിന്െറ വീട്ടില്‍നിന്ന് കണ്ടെടുത്ത മാംസമല്ല.
അതിനിടെ, കേന്ദ്രസര്‍ക്കാര്‍ സ്ഥാപനത്തിന്‍െറ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ അറസ്റ്റ് ചെയ്ത മുഴുവന്‍ ഹിന്ദുക്കളെയും വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി രംഗത്തത്തെി.
സംഭവത്തിന്‍െറ പേരില്‍ അറസ്റ്റ് ചെയ്ത നിരപരാധികളായ ഹിന്ദുക്കളെ വെറുതെവിടണമെന്നും പശുവിനെ അറുത്തതിന് അഖ്ലാഖിന്റ കുടുംബത്തിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യണമെന്നും ബി.ജെ.പി നേതാവും ഗോരഖ്പൂര്‍ എം.പിയുമായ യോഗി ആദിത്യനാഥ് ആവശ്യപ്പെട്ടു. അഖ്ലാഖിന്െറ കുടുംബത്തിന് നല്‍കിയ എല്ലാ ആനുകൂല്യങ്ങളും പിന്‍വലിക്കണമെന്ന ആവശ്യവും യോഗി ഉന്നയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.