സ്വവര്‍ഗരതി: സുപ്രിംകോടതി വിധിക്കെതിരെയുള്ള ഹരജി ചീഫ് ജസ്റ്റിസിന്‍റെ ബെഞ്ചിന് വിട്ടു
text_fieldsന്യൂഡല്‍ഹി: സ്വവര്‍ഗരതി കുറ്റകരമാണെന്ന സുപ്രീംകോടതി വിധിയുടെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് എല്‍.ജി.ബി.റ്റി പ്രവര്‍ത്തകര്‍ സമര്‍പ്പിച്ച ഹരജി ചീഫ് ജസ്റ്റിസിന്‍റെ ബെഞ്ചിന് വിട്ടു. സ്വവര്‍ഗരതി തെറ്റാണെന്ന സുപ്രീം കോടതി വിധി ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി ചീഫ് ജസ്റ്റിസിന്‍റെ ബെഞ്ചിന് വിട്ടു. വിധിക്കെതിരെ സമര്‍പ്പിച്ച നിരവധി തിരുത്തല്‍ ഹര്‍ജികള്‍ നിലനില്‍ക്കുന്നതിനാല്‍ ഹര്‍ജിക്കാരുടെ ആവശ്യം ഇപ്പോള്‍ പരിഗണിക്കാന്‍ കഴിയില്ളെന്ന് കോടതി നിരീക്ഷിച്ചു. അതിനാല്‍ ഹര്‍ജി ചീഫ് ജസ്റ്റിസിന്‍റെ ബെഞ്ചിന് വിടുന്നുവെന്നും കോടതി അറിയിച്ചു. എന്നാല്‍ ചീഫ് ജസ്റ്റിസ് ടി.എസ് താക്കൂര്‍ അധ്യക്ഷനായ ബെഞ്ച് എന്ന് ഹര്‍ജി പരിഗണിക്കുമെന്ന് വ്യക്തമായിട്ടില്ല. അടിയന്തരമായി പരിഗണിക്കണമെന്ന ഹര്‍ജിക്കാരുടെ ആവശ്യം കണക്കിലെടുത്ത് വരും ദിവസങ്ങളില്‍ തന്നെ ഹര്‍ജി പരിഗണിച്ചക്കേുമെന്നാണ് സൂചന.
സ്വവര്‍ഗരതി കുറ്റകരമാക്കുന്ന ഇന്ത്യന്‍ ശിക്ഷാനിയമം 377ാം വകുപ്പ് എടുത്തുകളയണമെന്നാവശ്യപ്പെട്ടാണ് ഹരജി നല്‍കിയിരിക്കുന്നത്. ജീവിക്കാനുള്ള മൗലികാവകാശത്തിന്‍റെ ഒഴിച്ചുകൂടാനാവാത്ത ഭാഗമാണ് ലൈംഗിക അവകാശമെന്നും തങ്ങളുടെ ലൈംഗികാവകാശം സംരക്ഷിക്കണമെന്നും സ്വവര്‍ഗാനുരാഗികളായ പ്രശ്സത ഷെഫ് റിതു ഡാല്‍മിയ, ഹോട്ടലുടമ അമന്‍ നാഥ്, നര്‍ത്തകന്‍ എന്‍.എസ് ജോഹര്‍ എന്നിവര്‍ ഹരജിയിലൂടെ ആവശ്യപ്പെട്ടു. സ്വവര്‍ഗ രതി കുറ്റകരമാക്കിയത് വ്യക്തിക്ക് ഭരണഘടന നല്‍കിയ വ്യക്തിപരമായ അവകാശങ്ങള്‍ നിഷേധിക്കുന്നതാണെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.
സ്വവര്‍ഗത്തില്‍ പെട്ട രണ്ടുപേര്‍ പരസ്പര സമ്മതത്തോടെ ലൈംഗികമായി ബന്ധപ്പെടുന്നത് കുറ്റകരമാക്കുന്ന രണ്ടുവര്‍ഷം മുമ്പത്തെ വിധി പുനഃപരിശോധിക്കണമെന്നാണ് ഹരജിക്കാര്‍ ആവശ്യപ്പെടുന്നത്.
സ്വവര്‍ഗരതി പ്രകൃതിവിരുദ്ധമാണെന്നും ഇന്ത്യന്‍ ശിക്ഷാനിയമം 377 ാം വകുപ്പനുസരിച്ച് കുറ്റകൃത്യമാണെന്നുമുള്ള 2013 ഡിസംബറിലെ സുപ്രീംകോടതി വിധിക്കെതിരെ നാസ് ഫൗണ്ടേഷന്‍ നേരത്തെ ഹരജി നല്‍കിയിരുന്നു.
സ്വവര്‍ഗരതി കുറ്റകരമല്ളെന്ന് 2009ല്‍ ഡല്‍ഹി ഹൈകോടതി വിധിച്ചിരുന്നു. ഈ വിധിയാണ് 2013ല്‍ സുപ്രീംകോടതി തള്ളിയത്. പരസ്പര സമ്മതത്തോടുകൂടി നടത്തുന്ന സ്വവര്‍ഗരതി 377ാം വകുപ്പുപ്രകാരം കുറ്റകരമല്ളെന്നും എന്നാല്‍ മറിച്ചായാല്‍ അത് ജീവിക്കാനും സ്വകാര്യത സൂക്ഷിക്കാനും ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങളുടെ ലംഘനമാകുമെന്നുമാണ് 2009 ജൂലായ് രണ്ടിന് ഡല്‍ഹി ഹൈകോടതി ഡിവിഷന്‍ ബെഞ്ച് വിധിച്ചത്.
സ്വവര്‍ഗരതിക്ക് ജീവപര്യന്തം തടവ് വ്യവസ്ഥ ചെയ്യന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 377-ാം വകുപ്പ് റദ്ദാക്കണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.