കണ്ടെയ്നര്‍ ലോറികളില്‍ 570 കോടി: അന്വേഷണം ആവശ്യമില്ളെന്ന് സി.ബി.ഐ
text_fieldsകോയമ്പത്തൂര്‍: നിയമസഭാ തെരഞ്ഞെടുപ്പ് വേളയില്‍ തിരുപ്പൂരിന് സമീപം മൂന്ന് കണ്ടെയ്നര്‍ ലോറികളില്‍ 570 കോടി രൂപ കണ്ടത്തെിയ സംഭവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തേണ്ടതില്ളെന്ന് സി.ബി.ഐ മദ്രാസ് ഹൈകോടതിയെ രേഖാമൂലം അറിയിച്ചു. ദുരൂഹസാഹചര്യത്തില്‍ 570 കോടി രൂപ പിടികൂടിയ കേസ് സി.ബി.ഐയെ ഏല്‍പ്പിക്കണമെന്നാവശ്യപ്പെട്ട് ഡി.എം.കെ വക്താവും രാജ്യസഭാംഗവുമായ ടി.കെ.എസ്. ഇളങ്കോവന് ഹരജി നല്‍കിയിരുന്നു. തുടര്‍ന്ന് ജസ്റ്റിസ് ആര്. സുബ്ബയ്യ സി.ബി.ഐക്ക് നോട്ടീസയച്ചിരുന്നു. തുടര്‍ന്ന് സമര്‍പ്പിച്ച മറുപടിയിലാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കോയമ്പത്തൂര്‍ ശാഖയില്‍നിന്ന് വിശാഖപട്ടണത്തെ ശാഖയിലേക്ക് കൊണ്ടുപോയ കറന്സിയാണിതെന്നും ദുരൂഹതയില്ളെന്നും ഹരജിക്കാരന് ആവശ്യമെങ്കില്‍ റിസര്‍വ് ബാങ്ക് വിശദീകരണം നല്കാന് തയാറാണെന്നും സി.ബി.ഐ വ്യക്തമാക്കിയത്. കേസിന്‍െറ തീര്‍പ്പ് തീയതി അറിയിക്കാതെ കോടതി മാറ്റിവെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.