മുത്തലാഖ് മൗലികാവകാശങ്ങളെ ഹനിക്കുന്നുണ്ടോ എന്ന് പരിശോധിക്കും –സുപ്രീംകോടതി
text_fieldsന്യൂഡല്‍ഹി: മുത്തലാഖ് ഭരണഘടന പൗരന്മാര്‍ക്ക് ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങളെ ഹനിക്കുന്നുണ്ടോ എന്ന് പരിശോധിക്കുമെന്ന് സുപ്രീംകോടതി. മൗലികാവകാശ ലംഘനം കണ്ടത്തെുകയാണെങ്കില്‍ മുസ്ലിം വ്യക്തി നിയമത്തില്‍ എത്രത്തോളം കോടതിക്ക് ഇടപെടാമെന്ന കാര്യത്തില്‍ എല്ലാവരുടെയും അഭിപ്രായങ്ങള്‍ കേള്‍ക്കുമെന്നും കോടതി പറഞ്ഞു. മുത്തലാഖ്, ബഹുഭാര്യത്വം, സ്ത്രീകളോടുള്ള വിവേചനം തുടങ്ങിയവ നിര്‍ത്തലാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹരജികള്‍ പരിഗണിക്കവെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
വിഷയത്തില്‍ പെട്ടെന്ന് ഒരു തീര്‍പ്പിലത്തൊന്‍ കോടതി ആഗ്രഹിക്കുന്നില്ല. ഭരണഘടനാ ബെഞ്ചിന്‍െറ പരിഗണനക്ക് വിടേണ്ടതുണ്ടോ എന്ന കര്യത്തില്‍ തീരുമാനം എടുക്കേണ്ടതുണ്ട്. അതിന് ഇക്കാര്യത്തില്‍ മുമ്പുണ്ടായ വിധികളില്‍ തെറ്റുണ്ടായോ എന്ന് പരിശോധിക്കേണ്ടിവരും -ചീഫ് ജസ്റ്റിസ് ടി.എസ്. ഠാകുറും ജസ്റ്റിസ് എ.എം. ഖന്‍വില്‍കറുമടങ്ങിയ ബെഞ്ച് അഭിപ്രായപ്പെട്ടു. മുത്തലാഖ് അടക്കമുള്ള വിഷയങ്ങള്‍ അനുകൂലിക്കുന്നവര്‍ക്കും എതിര്‍ക്കുന്നവര്‍ക്കും ശക്തമായ വാദങ്ങളുള്ളതും വലിയ ജനവിഭാഗത്തെ ബാധിക്കുന്ന വിഷയവുമായതിനാല്‍ രണ്ടുകൂട്ടരും സംവാദത്തിന് തയാറാകണമെന്നും കോടതി ആവശ്യപ്പെട്ടു. കേസില്‍ കൂടുതല്‍ വാദം കേള്‍ക്കുന്നത് സെപ്റ്റംബര്‍ ആറിലേക്ക് മാറ്റിയിട്ടുണ്ട്. മുത്തലാഖ് നിര്‍ത്തലാക്കണമെന്നാവശ്യപ്പെട്ട നാലു ഹരജികളാണ് കോടതി പരിഗണിച്ചത്.
കേസില്‍ കേന്ദ്ര സര്‍ക്കാറിന്‍െറ നിലപാട് വ്യക്തമാക്കാന്‍ ആറാഴ്ച കോടതി അനുവദിച്ചിട്ടുണ്ട്. അതേസമയം, ഓള്‍ ഇന്ത്യ മുസ്ലിം പേഴ്സനല്‍ ലോ ബോര്‍ഡിനെയും മറ്റും ടി.വിയടക്കമുള്ള പൊതുമാധ്യമങ്ങളിലൂടെ തങ്ങളുടെ വാദങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ നിന്ന് തടയണമെന്ന ആവശ്യത്തെ കോടതി അംഗീകരിച്ചില്ല. എല്ലാവര്‍ക്കും അവരുടെ അഭിപ്രായങ്ങള്‍ തുറന്നുപറയാനുള്ള അവകാശമുണ്ടെന്ന് വനിതാ അഭിഭാഷക ഫറാ ഫായിസിന്‍െറ ആവശ്യം നിരസിച്ച് കോടതി വ്യക്തമാക്കി. എന്നാല്‍, പരിധിവിടുന്നതായി കോടതി കണ്ടത്തെുന്നുവെങ്കില്‍ ഇടപെടുമെന്നും കൂട്ടിച്ചേര്‍ത്തു. മുത്തലാഖ് അടക്കമുള്ള വിഷയങ്ങള്‍ ഭരണഘടന ന്യൂനപക്ഷങ്ങള്‍ക്ക് നല്‍കിയ അവകാശവുമായി ബന്ധപ്പെട്ടതാണെന്നും അതിനാല്‍ കോടതി വിഷയത്തില്‍ ഇടപെടരുതെന്നും പേഴ്സനല്‍ ബോര്‍ഡ് കോടതിയില്‍ വാദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.