സൗജന്യ റേഷൻ നവംബർ വരെ നീട്ടി
text_fieldsന്യൂഡൽഹി: കോവിഡ് 19 മഹാമാരി തുടരുന്ന പശ്ചാത്തലത്തിൽ രാജ്യത്ത് സൗജന്യ റേഷൻ സൗജന്യ റേഷൻ പദ്ധതി നവംബർ വരെ നീട്ടിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. ടെലിവിഷനിൽ രാജ്യത്തെ അഭിമുഖീകരിച്ച് നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം ഇക്കാര്യം പ്രഖ്യാപിച്ചത്.
ജൂലൈ, ആഗസ്റ്റ്, സെപ്റ്റംബർ, ഒക്ടോബർ, നവംബർ മാസങ്ങൾ 80 കോടി ജനങ്ങൾക്ക് സൗജന്യ റേഷൻ നൽകും. പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന പദ്ധതിക്ക് കീഴിലാണിത്. ഒരു രാജ്യം ഒരു റേഷൻ കാർഡ് എന്ന സംവിധാനം യാഥാർഥ്യമാക്കും.
ഇന്ത്യയിലെ കോവിഡ് മരണ നിരക്ക് നിയന്ത്രണ വിധേയമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. കോവിഡ് കേസുകൾ ഉയരുന്നുെണ്ടങ്കിലും സർക്കാർ സമയോചിത തീരുമാനങ്ങളെടുത്തതുകൊണ്ട് ഗുരുതര സാഹചര്യങ്ങൾ ഒഴിവാക്കായി. ലോക്ഡൗൺ നിരവധി പേരുടെ ജീവൻ രക്ഷിച്ചു. രാജ്യം അൺലോക്ക് രണ്ടിൽ പ്രേവശിച്ചിരിക്കുകയാണ്. നിയന്ത്രണങ്ങൾ നീക്കിയതോടെ ജനം അലംഭാവം കാണിക്കുന്നു. ജനങ്ങളുടെ ജാഗ്രത കുറഞ്ഞുവരുന്നു. അതു പാടില്ല.
ജനം സ്വയം ജാഗരൂകരാകണം. നേരത്തേയുള്ള ജാഗ്രതയിൽ കുറവുണ്ടാകരുത്. നിർദേശങ്ങൾ ലംഘിക്കുന്നവരെ കണ്ടെത്തണം. ആരും രാഷ്ട്രത്തിന് അതീതരല്ല. ആരം നിയമത്തിന് അതീതരുമല്ല. ഇനി വരാനിരിക്കുന്നത് പകർച്ചവ്യാധികളുടെ കാലമാണ്. കണ്ടെയ്ൻമെൻറ് സോണുകളിൽ കടുത്ത ജാഗ്രത പാലിക്കണമെന്നും പ്രധാനമന്ത്രി ഓർമിപ്പിച്ചു..
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.