അയോധ്യ ഭൂമി പൂജക്ക് പിന്തുണയുമായി കെജ്രിവാൾ; രാമൻെറ അനുഗ്രഹത്താൽ രാജ്യം കരുത്താർജിക്കും
text_fieldsന്യൂഡൽഹി: അയോധ്യ രാമക്ഷേത്ര ഭൂമി പൂജക്ക് പിന്തുണയുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ട്വിറ്റിലൂടെയാണ് എ.എ.പി അധ്യക്ഷൻ ചടങ്ങിന് അഭിനന്ദനങ്ങൾ അറിയിച്ചത്.
भूमि पूजन के मौक़े पर पूरे देश को बधाई
— Arvind Kejriwal (@ArvindKejriwal) August 5, 2020
भगवान राम का आशीर्वाद हम पर बना रहे। उनके आशीर्वाद से हमारे देश को भुखमरी, अशिक्षा और ग़रीबी से मुक्ति मिले और भारत दुनिया का सबसे शक्तिशाली राष्ट्र बने। आने वाले समय में भारत दुनिया को दिशा दे।
जय श्री राम! जय बजरंग बली!
''ഭൂമിപൂജ ദിനത്തിൽ രാജ്യത്തെ എല്ലാവർക്കും അഭിനന്ദനങ്ങൾ. രാമൻെറ അനുഗ്രഹങ്ങൾ നമ്മിലുണ്ടാവട്ടെ. രാമൻെറ അനുഗ്രഹത്താൽ നമ്മുടെ രാജ്യം പട്ടിണിയും അജ്ഞതയും ഇല്ലാതാക്കി ലോകത്തെ ഏറ്റവും വലിയ ശക്തിയാക്കി മാറും. വരുംകാലത്ത് ലോകത്തിന് ഇന്ത്യ വഴികാട്ടിയാവട്ടെ. ജയ് ശ്രീരാം, ജയ് ബജ്റംഗ് ബലി''- കെജ്രിവാൾ ട്വിറ്ററിൽ കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.