Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Aug 2020 7:42 PM GMT Updated On
date_range 3 Aug 2020 7:44 PM GMTസി.പി.ഐ ബിഹാർ സംസ്ഥാന സെക്രട്ടറി കോവിഡ് ബാധിച്ച് മരിച്ചു
text_fieldsbookmark_border
പട്ന: കോവിഡ് 19 വൈറസ് ബാധിച്ച് ചികിത്സയിലായിരുന്ന ബീഹാറിലെ സി.പി.െഎ സംസ്ഥാന സെക്രട്ടറി സത്യ നാരായൺ സിങ് മരിച്ചു. ഞായറാഴ്ച രാത്രി 9.30ഒാടെയായിരുന്നു മരിച്ചത്. 77 വയസ്സുണ്ടായിരുന്ന അദ്ദേഹം രണ്ടുതവണ എം.എൽ.എയായിരുന്നു. ജുലൈ 30നായിരുന്നു അദ്ദേഹത്തെ പട്നയിലുള്ള എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഇടതുപക്ഷ പ്രസ്ഥാനത്തിന് വലിയ നഷ്ടമാണ് സത്യ നാരായൺ സിങ്ങിെൻറ വിയോഗമെന്ന് സി.പി.െഎ ജനറൽ സെക്രട്ടറി ഡി. രാജ പറഞ്ഞു. സംസ്ഥാനം അസംബ്ലി തെരഞ്ഞെടുപ്പിന് തയാറെടുക്കുന്ന സമയത്ത് കൂടിയാണ് സത്യ നാരായൺ സിങ്ങിെൻറ മരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story