കോൺഗ്രസ് 43,000 കി.മീ ചൈനക്ക് നൽകിയെന്ന് ബി.ജെ.പി അധ്യക്ഷൻ, 'ഭൂമിശാസ്ത്രം' പഠിപ്പിച്ച് ട്വിറ്ററാറ്റികൾ
text_fieldsന്യൂഡൽഹി: ഡോ. മൻമോഹൻ സിങ് പ്രധാനമന്ത്രിയായിരുന്ന കാലത്ത് അതിർത്തിയിൽ 43,000 കിലോമീറ്റർ ദൂരം ചൈനക്ക് വിട്ടുകൊടുത്തുവെന്ന് പ്രസ്താവിച്ച് ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ വെട്ടിലായി. 'യു.പി.എ ഭരണകാലത്ത് ഒന്നു പൊരുതുക പോലും ചെയ്യാതെ ഇത്രയും സ്ഥലം ചൈനക്ക് അടിയറവെച്ചു' എന്ന് സാമൂഹിക മാധ്യമമമായ ട്വിറ്ററിലാണ് നഡ്ഡ കുറിച്ചത്. ഭൂമിയുടെ മൊത്തം ചുറ്റളവ് 40,075 ആണെന്ന് അറിയാത്തതുകൊണ്ടായിരുന്നു ഈ പരാമർശം. ഈ അബദ്ധം ചൂണ്ടിക്കാട്ടി വിമർശകർ നഡ്ഡക്ക് ഭൂമിശാസ്ത്ര, ഗണിത പാഠങ്ങളുമായി രംഗത്തുവന്നതോടെ ട്വിറ്ററിൽ തമാശ കലർന്ന ട്രെൻഡിങ്ങായി ഇതു മാറി.
ഇന്ത്യ-ചൈന അതിർത്തി പ്രശ്നം കൈകാര്യം ചെയ്തതിൽ നരേന്ദ്ര മോദി സർക്കാറിെൻറ വീഴ്ചകൾ ചൂണ്ടിക്കാട്ടി മൻമോഹൻ സിങ് കടുത്ത വിമർശനമുന്നയിച്ചിരുന്നു. മൻമോഹന് മറുപടി പറയുന്നതിനിടയിലാണ് 43000 കിലോമീറ്ററിെൻറ 'ഞെട്ടിക്കുന്ന' കണക്കുമായി നഡ്ഡ ട്വിറ്ററിൽ അവതരിച്ചത്.
Dr. Manmohan Singh belongs to the same party which:
— Jagat Prakash Nadda (@JPNadda) June 22, 2020
Helplessly surrendered over 43,000 KM of Indian territory to the Chinese!
During the UPA years saw abject strategic and territorial surrender without a fight.
Time and again belittles our forces.
ഇതോടെ പരിഹാസത്തിെൻറ കൂരമ്പുകളായിരുന്നു ബി.ജെ.പി അധ്യക്ഷനുനേരെ. '43000 KM' എന്നത് മണിക്കൂറുകൾ കൊണ്ട് ട്രെൻഡിങ്ങായി. രസകരമായ ട്രോളുകളുമായി ട്വിറ്ററാറ്റികൾ നഡ്ഡയെ നിർത്തിപ്പാരിച്ചു. ഇന്ത്യയുടെ വടക്കേയറ്റം മുതൽ തെക്കേയറ്റം വരെ 3214 കിലോമീറ്ററാണ് എന്നറിയാത്ത ദേശീയ പ്രസിഡൻറാണോ നിങ്ങൾ എന്ന ചോദ്യവുമുയർന്നു. കിഴക്കേ അറ്റം മുതൽ പടിഞ്ഞാറേ അറ്റം വരെ 2933 കിലോമീറ്ററാണെന്ന വിവരവും അവർ പകർന്നുനൽകി.
Hire better fake-news creators. Apparently, Dr Singh gave away the whole planet and a little extra on top. pic.twitter.com/TG2IZgPpwJ
— Shaantanu Singh (@singh_shaantanu) June 25, 2020
'കൂടുതൽ മിടുക്കരായ വ്യാജ വാർത്ത സൃഷ്ടാക്കളെ വാടകക്കെടുക്കൂ. അല്ലെങ്കിൽ, ഡോ. സിങ് ഭൂമിക്കുപുറമെ മുകളിൽ ചെറിയ ഒരു കഷ്ണം കൂടി നൽകിയതായി തോന്നും.' -ട്വിറ്ററിൽ ഒരാൾ പ്രതികരിച്ചത് ഇങ്ങനെ. 'ഭൂമിയുടെ മൊത്തം ചുറ്റളവ് 40,075 കിലോമീറ്ററാണെന്ന് ഇങ്ങനെ വിഡ്ഢിത്തം വിളമ്പുന്ന ഇദ്ദേഹത്തോട് ആരെങ്കിലും ഒന്നു പറഞ്ഞുകൊടുക്കൂ. ഇന്ത്യ വിദ്യാഭ്യാസ കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നത് അതുകൊണ്ടാണ്' -ഒരു ട്വീറ്റിലുള്ളത് ഇപ്രകാരം. '43000 കിലോമീറ്റർ? അപ്പോൾ ഇന്ത്യ ഭൂമിയേക്കാൾ വലുതാണല്ലേ' -മറ്റൊരാളുടെ പരിഹാസം. കറാച്ചിയിൽനിന്ന് ബീജിങ് വരെ മൊത്തം 4860 കിലോമീറ്ററാണെന്ന് മാപ്പ് സഹിതം ഒരാളുടെ ട്വീറ്റ്.
Dear Trolls
— Chancellor of WhatsApp University (@UTofWhatsapp) June 26, 2020
Stop Bashing Our Alumini JP Nadda ji over his 43000 Km Claim.
JP Nadda ji has measured the occupied territory with inch tape.
Same inch tape was used for measuring 56 inch chest of Surender Modi
Stay Strong Nadda ji
Chancellor
(WhatsApp University)
'ഞാൻ 43,000 കിലോമീറ്ററെന്ന നഡ്ഡാജിയുടെ വാദത്തിനൊപ്പമാണ്. സത്യത്തിൽ കോൺഗ്രസ് അധികാരത്തിലെത്തുേമ്പാൾ നമ്മുടെ തലസ്ഥാനം 'പ്ലൂട്ടോ' ആയിരുന്നു. 1962ൽ നെഹ്റു അത് ചൈനക്ക് നൽകി. ഇപ്പോൾ എട്ടു ഗ്രഹങ്ങളേ നമുക്കുള്ളൂ' - ഒരു പ്രതികരണം ഇങ്ങനെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.