മഥുരയിലെയും കാശിയിലെയും പള്ളികൾ പൊളിക്കണമെന്ന് ബി.ജെ.പി മന്ത്രി
text_fieldsബംഗളൂരു: അയോധ്യയിൽ ബാബരി മസ്ജിദ് തകർത്ത് രാമക്ഷേത്രത്തിന് ശിലാന്യാസം നടത്തിയ മാതൃകയിൽ കാശിയിലെയും മഥുരയിലെയും പള്ളികൾ പൊളിച്ച് ക്ഷേത്രങ്ങൾ നിർമിക്കണമെന്ന് കർണാടകയിലെ ബി.ജെ.പി മന്ത്രി. ഗ്രാമീണ വികസന മന്ത്രി കെ.എസ്. ഇൗശ്വരപ്പയാണ് വിദ്വേഷ പ്രസ്താവനയുമായി രംഗത്തുവന്നത്.
അയോധ്യയിലെ രാമക്ഷേത്രത്തിന് ശിലാന്യാസം നടത്തിയതിന് പിന്നാലെ ശിവമൊഗ്ഗയിൽ നടന്ന ചടങ്ങിലാണ് മുതിർന്ന നേതാവ് കൂടിയായ ഇൗശ്വരപ്പയുടെ പ്രതികരണം.
അയോധ്യയിലെ ശിലാന്യാസം രാമജന്മഭൂമിയായ അയോധ്യയിൽ അടിമത്ത സംസ്കാരം അവസാനിപ്പിക്കുന്നതിെൻറയും ഹിന്ദു സംസ്കാരം പുനഃസ്ഥാപിക്കുന്നതിെൻറയും ആദ്യ പടിയാണ്. കാശിയിലെയും മഥുരയിലെയും പള്ളികൾ ഹിന്ദുക്കളുടെ അടിമത്വത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. ക്ഷേത്രങ്ങൾ തകർത്താണ് അവ നിർമിച്ചതെന്നും ഹിന്ദുത്വ സംസ്കാരം പുനഃസ്ഥാപിക്കാൻ ആ പള്ളികൾ ഉടൻ പൊളിച്ചുനീക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മുൻ ഉപമുഖ്യമന്ത്രിയും കർണാടക ബി.ജെ.പിയുടെ മുൻ അധ്യക്ഷനുമാണ് കെ.എസ്. ഇൗശ്വരപ്പ. ബി.ജെ.പി മന്ത്രിയുടെ മതവിദ്വേഷ പ്രസ്താവന കർണാടകയിൽ വ്യാപകമായ പ്രതിഷേധം ക്ഷണിച്ചുവരുത്തി. ജനം കോവിഡിനോട് ഒറ്റെക്കട്ടായി പൊരുതുേമ്പാൾ മതവൈരം ആളിക്കത്തിക്കുന്ന വിധത്തിൽ പ്രസ്താവന നടത്തിയ ഇൗശ്വരപ്പയെ മന്ത്രിസ്ഥാനത്തുനിന്ന് നീക്കണമെന്ന് ആക്ടിവിസ്റ്റുകൾ ആവശ്യപ്പെട്ടു.
അതേസമയം, വിവാദത്തിൽ കോൺഗ്രസ് പരസ്യമായി പ്രതികരിച്ചിട്ടില്ല. മന്ത്രിയുടെ പ്രസ്താവന അദ്ദേഹത്തിെൻറ വ്യക്തിപരമായ നിലപാടാണോ ബി.ജെ.പിയുടെ ഒൗദ്യോഗിക നിലപാടാണോ എന്ന് വ്യക്തമല്ലെന്നും ഇക്കാര്യത്തിൽ ബി.ജെ.പി ഒൗദ്യോഗിക നിലപാട് വ്യക്തമാക്കിയാൽ പ്രതികരണമറിയിക്കാമെന്നായിരുന്നു കോൺഗ്രസ് വക്താവ് ബി.എൽ. ശങ്കറിെൻറ പ്രതികരണം.
എല്ലാ കോൺഗ്രസുകാരുടെയും ഹൃദയത്തിലാണ് രാമെൻറ സ്ഥാനമെന്നായിരുന്നു അയോധ്യ ശിലാന്യാസത്തെക്കുറിച്ച് കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി.കെ. ശിവകുമാർ കഴിഞ്ഞദിവസം പറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.