കശ്മീരിൽ ബി.ജെ.പി നേതാവിനെ തീവ്രവാദികൾ വെടിവെച്ച് കൊന്നു
text_fields
കശ്മീരിൽ ബി.ജെ.പി നേതാവിനെ തീവ്രവാദികൾ വെടിവെച്ച് കൊന്നുശ്രീനഗർ: തെക്കൻ കശ്മീരിലെ കുൽഗാമിൽ ബി.ജെ.പി നേതാവ് തീവ്രവാദികളുടെ വെടിയേറ്റ് മരിച്ചു. ഖ്വാസിഗണ്ഡ് ബ്ലോക്കിൽ വെസു ഗ്രാമത്തിലെ സർപഞ്ചായ സജാദ് അഹമ്മദ് ഖണ്ഡെയാണ് കൊല്ലപ്പെട്ടത്. സ്വവസതിക്ക് സമീപത്ത് വെച്ചാണ് സജാദ് അഹമ്മദിന് വെടിയേറ്റത്. വെടിയേറ്റ സജാദ് അഹമ്മദിനെ ഉടൻ അനന്തനാഗിലെ ജി.എം.സി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
48 മണിക്കൂറിനുള്ളിൽ കശ്മീരിലെ ബി.ജെ.പി സർപഞ്ചിന് നേരെയുണ്ടാകുന്ന രണ്ടാമത്തെ ആക്രമണമാണിത്. ആഗസ്റ്റ് നാലിന് വൈകുന്നേരം അഖ്‌റാൻ ഖ്വാസിഗണ്ഡിലുണ്ടായ വെടിവെപ്പിൽ ബി.ജെ.പി നേതാവ് ആരിഫ് അഹ്മദിന് ഗുരുതരമായി പരിക്കേറ്റിരുന്നു.
കശ്മീർ താഴ്‌വരയിലെ രാഷ്ട്രീയ പ്രവർത്തകർക്ക് നേരെയുള്ള അതിക്രമങ്ങൾ ഉയർന്നുകൊണ്ടിരിക്കയാണ്. ജൂൺ, ജൂലൈ മാസങ്ങളിലായി നടന്ന ആക്രമണങ്ങളിൽ ബി.ജെ.പി നേതാവ് വസീം ബാരി, കോൺഗ്രസ് സർപഞ്ച് അജയ് പണ്ഡിറ്റ് എന്നിവർ കൊല്ലപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.