ചൈന ഉൽപന്നങ്ങൾ ബഹിഷ്കരിക്കണമെന്ന് സി.എ.ഐ.ടി
text_fieldsന്യൂഡൽഹി: ചൈനക്ക് തിരിച്ചടി നൽകുന്നതിന് അവരുടെ ഉൽപന്നങ്ങൾ ബഹിഷ്കരിക്കണമെന്ന് മുകേഷ് അംബാനി, രത്തൻ റ്റാറ്റ, അസിം പ്രേംജി തുടങ്ങി 50 പ്രമുഖ വ്യവസായികളോട് കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സ് (സി.എ.ഐ.ടി) ആവശ്യപ്പെട്ടു. ഒാരോരുത്തർക്കും വ്യക്തിപരമായി അയച്ച കത്തിലാണ് സി.എ.ഐ.ടി ഈ ആവശ്യം ഉന്നയിച്ചത്.
കിഴക്കൻ ലഡാക്കിൽ 20 ഇന്ത്യൻ പട്ടാളക്കാരെ ചൈനീസ് സൈന്യം ഗൂഢമായും അതിക്രൂരമായും വധിച്ച സംഭവം രാജ്യത്തെ ഒന്നടങ്കം ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. ചൈന നടത്തിയ ക്രൂരതയോടുള്ള പ്രതിഷേധവും അമർഷവും രാജ്യത്ത് നിറയുേമ്പാൾ അതോടൊപ്പം നിൽക്കണമെന്ന് വ്യാപാരികളുടെ അഖിലേന്ത്യ സംഘടന അഭ്യർഥിച്ചു.
ചൈനയെ െസെനികമായും സാമ്പത്തികമായും തിരിച്ചടിക്കണമെന്നാണ് രാജ്യത്തിെൻറ പൊതുവികാരം. താങ്കളും താങ്കളുടെ സ്ഥാപനവും എക്കാലവും രാജ്യതാൽപര്യത്തോടൊപ്പം നിന്നിട്ടുണ്ടെന്നും രാജ്യത്തോടുള്ള കൂറ് പ്രകടിപ്പിക്കാനുള്ള പറ്റിയ അവസരമാണിതെന്നും താങ്കളുടെ തീരുമാനം മറ്റുള്ളവർക്ക് മാതൃകയാവുമെന്നും സി.എ.ഐ.ടി അയച്ച കത്തിൽ പറയുന്നു. ചൈന ഉൽപന്നങ്ങൾ ബഹിഷ്കരിക്കാൻ സി.എ.ഐ.ടി നേരേത്ത തീരുമാനിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.