സ്വർണപ്പണയത്തിൽ കൂടുതൽ വായ്പ
text_fieldsമുംബൈ: പലിശ നിരക്കുകളിൽ മാറ്റം വരുത്തേണ്ട എന്നു തീരുമാനിച്ച റിസർവ് ബാങ്ക്, സ്വർണപ്പണയത്തിൻമേൽ നൽകുന്ന വായ്പയുടെ പരിധി ഉയർത്തി. ഈടുവെക്കുന്ന സ്വർണത്തിെൻറ വിലയുടെ 90 ശതമാനം വരെ വായ്പ നൽകാമെന്നാണ് റിസർവ് ബാങ്കിെൻറ ധനനയ സമിതി(എം.പി.സി)യുടെ പുതിയ തീരുമാനം. നിലവിൽ ഇത് 75 ശതമാനം വരെയാണ്. വിപണിയിലെ പണലഭ്യത കൂട്ടുകയാണ് ലക്ഷ്യം. അടുത്ത വർഷം മാർച്ച് 31 വരെയാണ് ഈ സംവിധാനം.
വ്യക്തിഗത-കോർപറേറ്റ് വായ്പകൾ പുനഃക്രമീകരിക്കാൻ ബാങ്കുകൾക്ക് അനുമതി നൽകി. റിപോ നിരക്ക് നാലു ശതമാനത്തിൽ തന്നെ തുടരും. കോവിഡിനെ തുടർന്ന് സമ്പദ്ഘടന ഏറെ ദുർബലമാണെന്ന് വിലയിരുത്തിയ റിസർവ് ബാങ്ക് പണലഭ്യത കൂട്ടാനും സാമ്പത്തിക വൈഷമ്യങ്ങൾ കുറക്കുന്നതിനുമായി വിപണിയിൽ കൂടുതൽ വായ്പയെത്തിക്കാനുമുള്ള പദ്ധതികൾ ആവിഷ്കരിക്കും.
ഡിജിറ്റൽ പണമിടപാട് കൂടുതൽ കാര്യക്ഷമമാക്കുമെന്നും റിസർവ് ബാങ്ക് ഗർവണർ ശക്തികാന്ത് ദാസ് അറിയിച്ചു. കോവിഡ് വ്യാപനത്തിെൻറ ആദ്യ ഘട്ടത്തിൽ വിവിധ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചതിനാൽ റിപോ, റിവേഴ്സ് റിപോ നിരക്കുകളുടെ കാര്യത്തിൽ കൂടുതൽ ഇളവുകൾ വേണ്ട എന്നാണ് സമിതിയുടെ തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.