Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅയോധ്യ രാമക്ഷേത്ര...

അയോധ്യ രാമക്ഷേത്ര ട്രസ്​റ്റിന്​ 21,000 രൂപ സംഭാവന നൽകി ഹാർദിക്​ പ​ട്ടേൽ

text_fields
bookmark_border
അയോധ്യ രാമക്ഷേത്ര ട്രസ്​റ്റിന്​ 21,000 രൂപ സംഭാവന നൽകി ഹാർദിക്​ പ​ട്ടേൽ
cancel

അഹമ്മദാബാദ്​: അയോധ്യയിൽ രാമക്ഷേത്രത്തിന് ​തറക്കല്ലിട്ടതിന്​ പിന്നാ​െല ക്ഷേത്ര നിർമാണത്തിന്​ നേതൃത്വം നൽകുന്ന രാം ജൻമഭൂമി തീർഥ്​ ക്ഷേത്ര ട്രസ്​റ്റിന് 21,000 രൂപ സംഭാവന നൽകി ഗുജറാത്ത്​ ​േകാൺഗ്രസ്​ വർക്കിങ്​ പ്രസിഡൻറ്​ ഹാർദിക്​ പ​ട്ടേൽ. ത​െൻറ കുട​ുംബത്തി​െൻറ പേരിലാണ്​ പ​ട്ടേൽ സംഭാവന നൽകിയത്​.

തനിക്കും കുടുംബത്തിനും രാമനോട്​ അതിരില്ലാത്ത ഭക്തിയാണുള്ളതെന്നും രാമക്ഷേത്ര നിർമാണത്തിന്​ 21,000 രൂപ നൽകുമെന്ന്​ പ്രതിജ്ഞ ചെയ്​തിരുന്നെന്നും അദ്ദേഹം ട്രസ്​റ്റിന്​ നൽകിയ കത്തിൽ വ്യക്തമാക്കി.

പ്രസ്​തുത തുക ട്രസ്​റ്റി​െൻറ ബാങ്ക്​ അക്കൗണ്ടിൽ ആഗസ്​റ്റ്​ അഞ്ചിന്​ തന്നെ നിക്ഷേപിച്ചിട്ടുണ്ടെന്ന്​ ഹാർദിക്​ പ​ട്ടേൽ പറഞ്ഞു.

ബുധനാഴ്​ച അയോധ്യയിൽ നടന്ന ഭൂമി പൂജയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ളവർ പ​ങ്കെടുത്തിരുന്നു. ബാബ്​രി മസ്​ജിദ്​ നിലനിന്നിരുന്ന ഭൂമി രാമക്ഷേത്ര നിർമാണത്തിനായി കൈമാറണമെന്ന്​ കഴിഞ്ഞ വർഷം നവംബർ ഒമ്പതിനാണ്​ സുപ്രീംകോടതി ഉത്തരവിട്ടത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congresshardik patelgujaratRam Mandir
News Summary - hardik patel donated 21000 rupees to ayodhya ram temple trust
Next Story