ഇന്ത്യയിലെ കോവിഡ് രോഗികളിൽ പരീക്ഷണം നടത്താൻ ഇസ്രയേൽ പ്രതിരോധ സംഘം
text_fieldsന്യൂഡൽഹി: കോവിഡ് വൈറസ് ബാധിച്ച് ഡൽഹിയിലെ നാല് ആശുപത്രികളിൽ പ്രവേശിപ്പിച്ച രോഗികളിൽ പരീക്ഷണം നടത്താൻ ഇസ്രയേലിന് എല്ലാവിധ സൗകര്യവും ഒരുക്കി കേന്ദ്ര സർക്കാർ. രോഗികളുടെ വിവരങ്ങളും ഉമിനീരിെൻറ സാമ്പിളുകളും ഇസ്രയേൽ പ്രതിരോധ സംഘത്തിന് കൈമാറാനുള്ള അനുമതിയും നൽകിയിട്ടുണ്ടെന്ന് ദ ഹിന്ദു റിപ്പോർട്ട് ചെയ്യുന്നു.
രാജ്യത്തെ ഡിഫൻസ് റിസേർച്ച് ആൻഡ് ഡെവലപ്മെൻറ് ഒാർഗനൈസേഷൻ (ഡി.ആർ.ഡി.ഒ) ഇസ്രയേലിലെ ഡയറക്ടറേറ്റ് ഒാഫ് ഡിഫൻസ് റിസേർച്ച് ആൻഡ് ഡെവലപ്മെൻറുമായി (ഡി.ആർ.ഡി.ഡി) സഹകരിച്ചായിരിക്കും ഇന്ത്യയിലെ കോവിഡ് രോഗികളിൽ പരീക്ഷണം നടത്തുക. അതിൽ ഒാഡിയോ ടെസ്റ്റ്, ശ്വാസോച്ഛാസ പരിശോധന, തെർമൽ പരിശോധന എന്നിവയോടൊപ്പം കോവിഡ് 19മായി ബന്ധപ്പെട്ട പ്രോട്ടീനുകൾ െഎസൊലേറ്റ് ചെയ്യാനായുള്ള പോളിഅമിനോ ടെസ്റ്റും നടത്തും. ഇന്ത്യയിലെ കോവിഡ് രോഗികളുടെ 5000 ഉമിനീർ സാമ്പിളുകൾ ഇസ്രയേൽ പ്രതിരോധ സംഘത്തിന് കൈമാറാൻ ഡി.ആർ.ഡി.ഒ നിർദ്ദേശിച്ചിട്ടുണ്ട്.
ഇസ്രയേലിലെ സംഘം ഇന്ത്യയിലെത്തി ഒരു ദിവസത്തിനകം തന്നെ െഎ.സി.എം.ആർ തലവൻ ഡോ. ബൽറാം ഭാർഗവയടങ്ങുന്ന ആരോഗ്യമന്ത്രാലയത്തിെൻറ സ്ക്രീനിങ് കമ്മിറ്റി ഗവേഷണത്തിന് അനുമതി നൽകി. ഇൗ മാസം കമ്മിറ്റിയിലെ മുഴുവൻ അംഗങ്ങളും ചേരുന്ന യോഗത്തിലായിരിക്കും അന്തിമ തീരുമാനം എടുക്കുക. രാജ്യത്തെ ബയോ മെഡിക്കൽ ഗവേഷണത്തിനും വിദേശ സഹായത്താൽ നടത്തുന്ന ഗവേഷണത്തിനും ചുക്കാൻ പിടിക്കുന്നത് െഎ.സി.എം.ആർ ആയിരുന്നുവെങ്കിലും ഇസ്രയേൽ ഗവേഷകരുടെ പരീക്ഷണങ്ങൾ നിയന്ത്രിക്കുക ഡി.ആർ.ഡി.ഒ ആയിരിക്കും.
രോഗികളുടെ സാമ്പിളുകൾ ശേഖരിക്കേണ്ട ഡൽഹിയിലെ രണ്ട് പ്രമുഖ ആശുപത്രികൾ ഗവേഷണത്തിലെ വിദേശ സഹകരണത്തിെൻറ പേരിൽ അതിന് വിസമ്മതിക്കുകയും ആരോഗ്യ മന്ത്രാലയത്തിെൻറ സ്ക്രീനിങ് കമ്മിറ്റിയുടെ അനുമതി തേടാൻ ഡി.ആർ.ഡി.ഒയോട് നിർദേശിക്കുകയും ചെയ്തിരുന്നു. അതിന് പിന്നാലെയാണ് ഡി.ആർ.ഡി.ഒ എച്ച്.എം.എസ്.സിയുടെ അനുമതി തേടിയത്.
ലേഡി ഹാർഡിങ് മെഡിക്കൽ കോളജ്, രാം മനോഹർ ലോഹ്യ ആശുപത്രി എന്നിവയുടെ ഇൻസ്റ്റിറ്റ്യൂഷനൽ എതിക്സ് കമ്മിറ്റിയാണ് നിർദേശവുമായി രംഗത്തെത്തിയിരുന്നത്. ശ്രീ ഗംഗാരാം ആശുപത്രി, ലോക് നായക് ജയ്പ്രകാശ് ആശുപത്രി എന്നിവിടങ്ങളിൽനിന്നും ഇസ്രയേൽ പ്രതിരോധ സംഘം സാമ്പിളുകളും വിവരങ്ങളും ശേഖരിച്ചേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.