രാമക്ഷേത്രം: ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് പാകിസ്താൻ സാമുദായിക പ്രേരണയിൽ നിന്ന് വിട്ടുനിൽക്കണം
text_fields
ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തെ അപലപിച്ച പാകിസ്താൻ വിദേശകാര്യ മന്ത്രാലയത്തിെൻറ നടപടിക്കെതിരെ ഇന്ത്യ. സാമുദായിക പ്രേരണയുണ്ടാക്കുന്നതിൽ നിന്നും പാകിസ്താൻ വിട്ടുനിൽക്കണമെന്നും ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടരുതെന്നും വിദേശകാര്യ മന്ത്രാലയം വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു.
രാമക്ഷേത്ര നിർമാണത്തിനെ അപലപിച്ച് പാക് വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ട പ്രസ്താവനയിൽ ഇന്ത്യൻ സുപ്രീംകോടതിയുടെ തെറ്റായ വിധിന്യായമാണ് ക്ഷേത്ര നിർമാണത്തിന് വഴിയൊരുക്കിയതെന്നും ന്യൂനപക്ഷങ്ങളുള്ള ഇന്ത്യയിൽ വർധിച്ചു വരുന്ന ഭൂരിപക്ഷവാദത്തെയാണ് ഇത് പ്രതിഫലിപ്പിക്കുന്നതെന്നും വിമർശിച്ചു. പ്രത്യേകിച്ചും ഇന്ത്യയിലെ മുസ്‌ലിംകളും അവരുടെ ആരാധനാലയങ്ങളും ആക്രമിക്കപ്പെടുകയാണെന്നും പ്രസ്താവനയിൽ ആരോപിച്ചിരുന്നു.
"ഇന്ത്യയുടെ ആഭ്യന്തര വിഷയത്തിൽ ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് പാകിസ്താെൻറ പത്രക്കുറിപ്പ് കണ്ടു. ഇന്ത്യയുടെ കാര്യങ്ങളിൽ ഇടപെടുന്നതിൽ നിന്നും സാമുദായിക പ്രേരണയിൽ നിന്നും പാകിസ്താൻ വിട്ടുനിൽക്കുകയും വേണം. അതിർത്തി കടന്നുള്ള തീവ്രവാദപ്രവർത്തനം നടത്തുകയും സ്വന്തം ന്യൂനപക്ഷങ്ങൾക്ക് അവരുടെ മതപരമായ അവകാശങ്ങൾ നിഷേധിക്കുകയും ചെയ്യുന്ന ഒരു രാജ്യത്തിൻെറ അത്ഭുതകരമായ നിലപാടല്ല ഇത്, എന്നിരുന്നാലും അത്തരം അഭിപ്രായങ്ങൾ അങ്ങേയറ്റം ഖേദകരമാണ്."- പാക് പരാമർശങ്ങളോട് പ്രതികരിച്ച വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.