ഇന്ത്യയിൽ കോവിഡ് മരണം 40,000 കടന്നു; 24 മണിക്കൂറിനുള്ളിൽ 56,000 രോഗബാധിതർ
text_fields
ഇന്ത്യയിൽ കോവിഡ് മരണം 40,000 കടന്നു; 24 മണിക്കൂറിനുള്ളിൽ 56,000 രോഗബാധിതർന്യൂഡല്ഹി: ഇന്ത്യയില്‍ കോവിഡ് രോഗബാധയെ തുടർന്ന് മരിച്ചവരുടെ എണ്ണം 40,000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 904 പേരാണ് മരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് മരണം 40,699 ആയി. 2.09 ശതമാനമാണ് രാജ്യത്തെ മരണ നിരക്ക്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 56,282 പേര്‍ക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ ആകെ എണ്ണം 19,64,537 ആയി.
ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്ക് പ്രകാരം ഇതുവരെ 13,28,336 പേർ രോഗമുക്തി നേടി. 67.19 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. കഴിഞ്ഞ 14 ദിവസത്തിനിടെ രോഗമുക്തി നിരക്ക് 63 ശതമാനത്തിൽ നിന്നും 67 ശരതമാനമായി ഉയർന്നിട്ടുണ്ട്. നിലവില്‍ 5,95,501 പേരാണ് ചികിത്സയില്‍ കഴിയുന്നത്.
ഇതുവരെ 2.21 കോടി സാമ്പിളുകൾ കോവിഡ് ടെസ്റ്റിന് വിധേയമാക്കിയെന്നാണ് ഐ.സി.എം.ആർ അറിയിച്ചിട്ടുള്ളത്. ബുധനാഴ്ച മാത്രം 6,64,949 സാമ്പിളുകളാണ് പരിശോധിച്ചത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.