കോവിഡ്ബാധിതർ 20 ലക്ഷം കടന്നു, മോദി സർക്കാറിനെ കാണാനുമില്ല -രാഹുല്‍ ഗാന്ധി
text_fieldsന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് ബാധിതരുെട എണ്ണം 20 ലക്ഷത്തിലേക്ക് കടക്കവേ മോദി സർക്കാറിനെതിെര രൂക്ഷ വിമർശനവുമായി കോണ്‍ഗ്രസ് എം.പി രാഹുല്‍ ഗാന്ധി. രോഗവ്യാപനം കൂടുമ്പോള്‍ മോദി സര്‍ക്കാരിനെ കാണാനില്ലെന്ന് രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു. ' കോവിഡ് 20 ലക്ഷം കടക്കുേമ്പാൾ മോദി സർക്കാറിനെ കാണാനേയില്ല''- രാഹുൽ ഗാന്ധി ട്വീറ്റ് െചയ്തു.
20 लाख का आँकड़ा पार,
— Rahul Gandhi (@RahulGandhi) August 7, 2020
ग़ायब है मोदी सरकार। https://t.co/xR9blQledY
ആഗസ്റ്റ് 10 ആകുേമ്പാഴേക്കും ഇന്ത്യയിൽ കോവിഡ് രോഗികളുടെ എണ്ണം 20 ലക്ഷം കടക്കുമെന്ന് രാഹുൽ നേരത്തെ ട്വീറ്റ് ചെയ്തിരുന്നു. ഈ ട്വീറ്റ് പങ്കുവെച്ചുകൊണ്ടാണ് രോഗവ്യാപനമുണ്ടായപ്പോൾ മോദി സർക്കാർ അപ്രത്യക്ഷമായെന്ന വിമർശനം.
ജൂലൈ 17 ന് കോവിഡ് രോഗികളുടെ എണ്ണം 10 ലക്ഷം കടന്നപ്പോഴായിരുന്നു രാഹുൽ രോഗബാധിതരുടെ എണ്ണം 20 ലക്ഷം കടക്കുമെന്ന് ട്വീറ്റ് ചെയ്തത്. രോഗവ്യാപനം തടയാൻ സർക്കാർ കൃത്യമായ പദ്ധതികൾ തയാറാക്കണമെന്നും രാഹുൽ ട്വിറ്റിലൂടെ ആവശ്യപ്പെട്ടിരുന്നു.
കേന്ദ്ര ആരോഗ്യമന്ത്രാലയത്തിെൻറ കണക്ക് പ്രകാരം 1.96 ദശലക്ഷം പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ലോകത്ത് ദിനംപ്രതി ഏറ്റവും കൂടുതല്‍ കോവിഡ് രോഗികള്‍ ഉണ്ടാകുന്നത് ഇന്ത്യയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.