റോക്കറ്റ് -ഉപഗ്രഹ നിർമാണ മേഖലയിലേക്ക് സ്വകാര്യമേഖലക്ക് കടന്നുവരാനാകും -കെ. ശിവൻ
text_fieldsന്യൂഡൽഹി: ബഹിരാകാശ രംഗത്ത് സ്വകാര്യ പങ്കാളിത്തം അനുവദിക്കുന്നതുവഴി റോക്കറ്റ് -ഉപഗ്രഹ നിർമാണം, പ്ലാനറ്ററി മിഷൻ, അനുബന്ധ സേവനങ്ങൾ തുടങ്ങിയവയിലേക്ക് സ്വകാര്യ പങ്കാളികൾക്ക് കടന്നുവരാനാകുമെന്ന് ഐ.എസ്.ആർ.ഒ ചെയർമാൻ കെ. ശിവൻ. ബഹിരാകാശ മേഖലയിലെ സ്വകാര്യ പങ്കാളിത്തത്തിലൂടെ ആഗോള ബഹിരാകാശ സമ്പദ് വ്യവസ്ഥയിൽ ഇന്ത്യ പ്രധാന ഘടകമായി മാറുമെന്നും അദ്ദേഹം വ്യക്തമാക്കി. ബഹിരാകാശ മേഖലയിൽ സ്വകാര്യ പങ്കാളിത്തം അനുവദിച്ച് കേന്ദ്രമന്ത്രിസഭ തീരുമാനം വന്നതിന് പിന്നാലെയാണ് െഎ.എസ്.ആർ.ഒ മേധാവിയുടെ പ്രതികരണം.
സ്വകാര്യപങ്കാളിത്തം അനുവദിക്കുന്നതുവഴി, രാജ്യത്തെ മുഴുവൻ സാധ്യതകളും ബഹിരാകാശ മേഖലക്കായി ഉപയോഗപ്പെടുത്താം. ബഹിരാകാശ മേഖലയിൽ മാത്രമല്ല, ആഗോള ബഹിരാകാശ സാമ്പത്തിക രംഗത്ത് ഇന്ത്യ പ്രധാന ഘടകമായി മാറുകയും ചെയ്യും. കൂടാതെ ആഗോള സാേങ്കതിക വിദ്യയുടെ ഉൗർജകേന്ദ്രമായി ഇന്ത്യയെ മാറ്റാൻ കഴിയുമെന്നും വലിയൊരു വിഭാഗത്തിന് തൊഴിൽ സാധ്യത ഉറപ്പുവരുത്താമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ ബഹിരാകാശ മേഖലയിലെ സ്വകാര്യ പങ്കാളിത്തം അനുവദിച്ചതോടെ രൂപവത്കരിച്ച 'ഇൻ സ്പേസ്' വഴി െഎ.എസ്.ആർ.ഒ എല്ലാ വിധ സാേങ്കതിക സഹായങ്ങളും കൈമാറും. െഎ.എസ്.ആർ.ഒയും ബഹിരാകാശ മേഖലയിലേക്ക് കടന്നുവരുന്ന സ്വകാര്യ പങ്കാളികളും ഉൾപ്പെടുന്ന പൂർണ സ്വയം ഭരണ അധികാരമുള്ള കൂട്ടായ്മയാണ് ഇൻ സ്പേസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.