Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Aug 2020 7:29 AM GMT Updated On
date_range 4 Aug 2020 9:44 AM GMT'ഭൂമിപൂജ രാജ്യത്തിെൻറ ഐക്യത്തിനും സാഹോദര്യത്തിനുമുള്ള അവസരമാകട്ടെ'
text_fieldsbookmark_border
ന്യൂഡൽഹി: രാമക്ഷേത്രത്തിെൻറ ഭൂമിപൂജക്ക് ഏതാനും മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ ആശംസകളുമായി കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കഗാന്ധി. വിഷയത്തിൽ നെഹ്റുകുടുംബത്തിൽ നിന്നുള്ള ആദ്യത്തെ പ്രതികരണമാണിത്.
ലാളിത്യം, ധീരത, സംയമനം, ത്യാഗം, സമർപ്പണം എന്നിവയാണ് രാമനെന്ന പേരിെൻറ കാതൽ. രാമൻ എല്ലാവരിലുമുണ്ട്. രാമൻ എല്ലാവരുടെ കൂടെയുമുണ്ട്.
ഭഗവാൻ രാമെൻറയും മാതാവ് സീതയുടേയും അനുഗ്രഹത്തോടെയും സന്ദേശത്തോടെയും, രാമക്ഷേത്രത്തിെൻറ ഭൂമിപൂജ ദേശീയ ഐക്യത്തിെൻറയും സാഹോദര്യത്തിെൻറയും സാംസ്കാരിക കൂടിച്ചേരലിെൻറയും അവസരമാകട്ടെ - പ്രിയങ്കഗാന്ധി ട്വിറ്ററിൽ കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story