Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right'പ്രധാനമന്ത്രി, സത്യം...

'പ്രധാനമന്ത്രി, സത്യം പറയാൻ ഭയക്കേണ്ടതില്ല' - കേന്ദ്രത്തിനെതിരെ രാഹുലി​െൻറ പുതിയ ആക്രമണം

text_fields
bookmark_border
പ്രധാനമന്ത്രി, സത്യം പറയാൻ ഭയക്കേണ്ടതില്ല - കേന്ദ്രത്തിനെതിരെ രാഹുലി​െൻറ പുതിയ ആക്രമണം
cancel

ന്യൂഡൽഹി: ചൈനയുമായുള്ള സംഘർഷത്തെ കുറിച്ച്​ സത്യം പറയാൻ ഭയക്കേണ്ടതില്ലെന്ന്​ പ്രധാനമന്ത്രിയെ ഒാർമിപ്പിച്ച്​ കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധി. ട്വിറ്റർ അക്കൗണ്ടിലൂടെ പുറത്തുവിട്ട വീഡിയോ സന്ദേശത്തിലൂടെയാണ്​ രാഹുൽ ഗാന്ധി കേന്ദ്രത്തിനെതിരായ വിമർശനം ഉന്നയിച്ചത്​.

'ചൈനയുമായുള്ള സംഘർഷത്തിൽ രാജ്യം മുഴുവൻ സൈന്യത്തിനും സർക്കാറി​നുമൊപ്പമാണ്​. ചൈന ഇന്ത്യയുടെ ഒരിഞ്ച്​ ഭൂമി പോലും കൈവശപ്പെടുത്തിയിട്ടില്ലെന്നും ആരും ഇന്ത്യൻ അതിർത്തിക്കുള്ളിൽ ഇല്ലെന്നുമാണ്​ ദിവസങ്ങൾക്ക്​ മുമ്പ്​ പ്രധാനമന്ത്രി പറഞ്ഞത്​. എന്നാൽ, ഉപഗ്രഹ ദൃശ്യങ്ങളും മുൻ സൈനികരുമൊക്കെ പറയുന്നത്​ ചൈന മൂന്നിടങ്ങളിൽ നമ്മുടെ ഭൂമിയിൽ അതിക്രമിച്ച്​ കടന്നിരിക്കുന്നു എന്നാണ്​.'

'​്പ്രധാനമന്ത്രി, ഭയക്കാ​തെ രാജ്യത്തോട്​ സത്യം പറയേണ്ട സമയമാണിത്​' - രാഹുൽ തുടർന്നു. പ്രധാനമന്ത്രി പറയുന്നത്​ സത്യമല്ലെങ്കിൽ അതി​​െൻറ പ്ര​േയാജനം ലഭിക്കുക ചൈനക്കാണ്​. അവർ അതിക്രമിച്ച്​ കടന്നിട്ടുണ്ടെങ്കിൽ, അവർക്കെതിരായി നമുക്​ ഒരുമിച്ച്​ പൊരുതാം. ചൈന നമ്മുടെ ഭൂമിയിൽ കടന്നുകയറിയിരിക്കുന്നുവെന്ന്​ പ്രധാനമന്ത്രി പറയുകയാണെങ്കിൽ അവർക്കെതിരായ നടപടിക്ക്​ രാജ്യം മുഴുവൻ താങ്കളുടെ കൂടെ നിൽക്കുമെന്നും രാഹുൽ പറഞ്ഞു.

ആരാണ്​ നമ്മുടെ സൈനികരെ നിരായുധരായി അയച്ചതെന്നും എന്തിനുവേണ്ടിയായിരുന്നു അതെന്നുമുള്ള ​േചാദ്യം അവശേഷിക്കുകയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

ചൈനയുമായുള്ള സംഘർഷത്തിൽ ഗാൽവാനിൽ 20 സൈനികർ കൊല്ലപ്പെട്ടത്​ സംബന്ധിച്ച്​ കേന്ദ്രസർക്കാറിനെതിരെ വിമർശനമുന്നയിച്ച്​ സോണിയാഗാന്ധിയുടെ വിഡിയോ സന്ദേശവും വെള്ളിയാഴ്​ച പുറത്തുവന്നിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congressBJPindia china border clashgalwanRahul Gandhi
News Summary - rahul attacks prime minister on galwan
Next Story