തട്ടിപ്പുകളിൽ ഒത്തുതീർപ്പ് പതിവ്; തട്ടിയ 75 ലക്ഷം ഏതുകണക്കിലെഴുതിയെന്ന് അവ്യക്തം
text_fieldsതിരുവനന്തപുരം: ട്രഷറികളിലെ സാമ്പത്തിക തട്ടിപ്പുകൾ ഉന്നത ഇടപെടലിലൂടെ ഒതുക്കി തീർക്കുന്നത് പതിവ് രീതി. പിടികൂടിയാൽ തട്ടിയെടുത്ത പണം തിരിച്ചടക്കും. സാമ്പത്തിക തട്ടിപ്പുകൾ പൊലീസിനെ അറിയിക്കണമെന്ന് ചട്ടമുണ്ടെങ്കിലും അതു ചെയ്യാറില്ല. വഞ്ചിയൂർ ട്രഷറിയിലെ കൗണ്ടറിൽനിന്ന് ഏപ്രിൽ എട്ടിന് 60,000 രൂപ നഷ്ടപ്പെട്ടിട്ടും പൊലീസ് കേസുണ്ടായില്ല. എടുത്ത ആൾ തിരിച്ചടച്ച് പ്രശ്നം ഒതുക്കി.
പൊലീസിന് പരാതി നൽകുകയോ അന്വേഷണം നടത്തുകയോ ചെയ്തില്ല. ഇതാണ് വീണ്ടും വമ്പൻ തട്ടിപ്പ് നടത്തുന്നതിന് ബിജുലാലിനെ പോലെയുള്ളവർക്ക് തുണയായത്. 60,000 രൂപ കാഷ് കൗണ്ടറിൽനിന്ന് നഷ്ടപ്പെട്ടപ്പോൾ കാഷ് കൗണ്ടർ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥയിൽനിന്ന് ഇൗടാക്കിയിരുന്നു. താൻ നിരപരാധിയാണെന്നും അന്വേഷണം നടത്തണമെന്നും അവർ ട്രഷറി അധികൃതർക്ക് പരാതി നൽകി.
ഇതിനു പിന്നാലെ മറ്റൊരു ട്രഷറി അക്കൗണ്ടിൽനിന്ന് ഇത്രയും തുക മടക്കി നൽകുകയും ചെയ്തു. എന്നാൽ, ഇതിൽ തട്ടിപ്പ് വ്യക്തമായിട്ടും ട്രഷറി അധികൃതർ പൊലീസിൽ പരാതി നൽകുകയോ തട്ടിപ്പ് നടത്തിയവർക്കെതിരെ നടപടി എടുക്കുകയോ ചെയ്തില്ല.ഒരു കാരണവശാലും ഇത് ഒാഫിസ് വിട്ട് പുറത്തറിയരുതെന്നും അറിഞ്ഞാൽ വിഷയം ഗുരുതരമാകുമെന്നും കാണിച്ച് ഇതേ ട്രഷറിയിലെ ഉന്നത ഉദ്യോഗസ്ഥൻ ജീവനക്കാരുടെ വാട്സ്ആപ് ഗ്രൂപ്പിൽ സന്ദേശം അയച്ചു.
'60,000 രൂപ നഷ്ടപ്പെട്ടത് കണ്ടെത്താൻ നമ്മൾ പരമാവധി ശ്രമിെച്ചങ്കിലും വിജയിച്ചില്ല. ഉദ്യോഗസ്ഥ അന്വേഷണം ആവശ്യപ്പെട്ട് പരാതിപ്പെട്ടിട്ടുണ്ട്്. പരാതി പുറത്ത് അറിഞ്ഞാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥനെയും കുടുംബത്തെയും ട്രഷറിെയയും ബാധിക്കും. ദുർബല നിമിഷത്തിൽ ഉണ്ടായ പ്രവൃത്തിയായി കരുതണെമന്നും ദയവു ചെയ്ത് ഭാവി ഇല്ലാതാക്കരുത്'. ഇങ്ങനെയായിരുന്നു സന്ദേശം.
ബിജുലാലിെൻറ പണം തട്ടൽ ട്രഷറി സംവിധാനംതന്നെ കണ്ടെത്തിയത് മികവായി ധനമന്ത്രി ഡോ. തോമസ് െഎസക് അവകാശപ്പെടുെന്നങ്കിലും കാര്യങ്ങൾ അതു ശരിെവക്കുന്നില്ല. ബിജുലാൽ 75 ലക്ഷം രൂപ കൂടി കഴിഞ്ഞ ഡിസംബർ മുതൽ തട്ടിയെടുത്തതായി സമ്മതിച്ചിട്ടുണ്ട്. പല തവണയായാണ് തട്ടിപ്പ് നടന്നത്. 75 ലക്ഷം രൂപ ട്രഷറിയിൽനിന്ന് നഷ്ടപ്പെട്ടിട്ടും ഇതുവരെ ട്രഷറി അധികൃതർ കണ്ടെത്തിയിരുന്നില്ല. നഷ്ടം എങ്ങനെ ട്രഷറി കണക്കിൽ കാണിെച്ചന്ന് വ്യക്തമായിട്ടില്ല. ഇത് ഏതെങ്കിലും തരത്തിൽ മൂടിെവച്ചിരിക്കാനാണ് സാധ്യത.
ഒാൺലൈൻ ഇടപാടുകൾ ട്രഷറി ഡേ ബുക്കിൽ വരിെല്ലന്നാണ് ധനമന്ത്രിയുടെ അവകാശവാദം. ഡിസംബർ മുതൽ പല തവണയായി നഷ്ടപ്പെട്ട 75 ലക്ഷം രൂപ അക്കൗണ്ടൻറ് ജനറലിെൻറ കണക്കിൽ വന്നോ എന്നും വ്യക്തമായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.