ബ്രിട്ടനിൽ ഉപയോഗയോഗ്യമല്ലാതായി അഞ്ചു കോടി മാസ്ക്
text_fieldsലണ്ടൻ: കോവിഡ് അതിരൂക്ഷമായ സമയം ബ്രിട്ടൻ വാങ്ങിയ അഞ്ചു കോടി മാസ്കുകൾ ഉപയോഗ യോഗ്യമല്ലെന്ന് കണ്ടെത്തി. ഏപ്രിലിൽ അയാന്ത കാപിറ്റൽ എന്ന നിക്ഷേപ സ്ഥാപനം വഴി ആരോഗ്യ പ്രവർത്തകർക്കായി വാങ്ങിയ മാസ്കുകളാണ് സുരക്ഷിതമല്ലെന്ന് കണ്ടെത്തിയത്.
ചെവിയിൽ കെട്ടുന്ന തരം മാസ്കുകൾ ശരിയായ രീതിയിൽ ഉപയോഗിക്കാനാകാത്തതിനാൽ വിതരണം ചെയ്തില്ലെന്ന് സർക്കാർ കോടതിയിൽ സമർപ്പിച്ച രേഖയിൽ പറയുന്നു. അയാന്ത കാപ്പിറ്റലുമായി 252 ദശലക്ഷം പൗണ്ടിെൻറ കരാറാണ് ഒപ്പുവെച്ചത്. സന്നദ്ധ സംഘടനയായ ഗുഡ്ലോ േപ്രാജക്ട് ആൻഡ് എവരി ഡോക്ടർ ആണ് സർക്കാർ കോവിഡ് മറയാക്കി
കരാറുകൾ ഒപ്പുവെച്ചെന്ന് കാണിച്ച് കോടതിയെ സമീപിച്ചത്. അയാന്ത കാപ്പിറ്റൽ നൽകിയ വിവിധ തരത്തിലുള്ള 1500 ലക്ഷം മാസ്കുകൾ ഇനിയും പരിശോധിച്ചിട്ടിെല്ലന്നും സർക്കാർ കോടതിയെ അറിയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.