മുതിർന്ന സി.പി.എം നേതാവ് ശ്യാമൾ ചക്രബർത്തി കോവിഡ് ബാധിച്ച് മരിച്ചു
text_fieldsകൊൽക്കത്ത: പശ്ചിമ ബംഗാളിലെ മുതിർന്ന സി.പി.എം നേതാവും പാർട്ടി കേന്ദ്ര കമ്മിറ്റി അംഗവുമായ ശ്യാമൾ ചക്രബർത്തി അന്തരിച്ചു. കോവിഡ് ബാധിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്നു. വ്യാഴാഴ്ച ഉച്ചയോടെ കൊൽക്കത്തയിലെ ആശുപത്രിയിലായിരുന്നു അന്ത്യം.
പശ്ചിമ ബംഗാളിലെ തൊഴിലാളി യൂണിയൻ നേതാവ് കൂടിയായിരുന്നു ശ്യാമൾ ചക്രബർത്തി. നേതാവിൻെറ മരണത്തിൽ സി.പി.എം അനുശോചനമറിയിച്ച് ട്വീറ്റ് ചെയ്തു.
CPI(M) expresses its deep sadness at the demise of Shyamal Chakraborty. Comrade Shyamal was a veteran trade union leader, former minister and Central Committee member of the CPI(M). Today the working class and the left movement in the country has lost an important voice. pic.twitter.com/FieF0JM5c5
— CPI (M) (@cpimspeak) August 6, 2020
''സഖാവ് ശ്യാമൾ ചക്രബർത്തിയുടെ മരണത്തിൽ അഘാതമായ ദുഃഖം രേഖപ്പെടുത്തുന്നു. അദ്ദേഹം മുതിർന്ന തൊഴിലാളി യൂണിയൻ നേതാവും മുൻ മന്ത്രിയും സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവുമായിരുന്നു. ഇന്ന് രാജ്യത്തെ തൊഴിലാളി വർഗത്തിനും ഇടത് പ്രസ്ഥാനത്തിനും സുപ്രധാന ശബ്ദം നഷ്ടമായി.'' -സി.പി.എം ട്വീറ്റ് ചെയ്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.