കാസർകോട് ബാങ്ക് ജീവനക്കാർക്ക് കോവിഡ്: 50 ശതമാനം ജീവനക്കാരെന്ന ചട്ടം അനുവദിച്ചില്ല
text_fieldsകാസർകോട്: ജില്ലയിൽ ബാങ്കിങ് മേഖലയിൽ ജീവനക്കാർക്ക് കോവിഡ് റിപ്പോർട്ട് ചെയ്തുതുടങ്ങിയതോടെ ആശങ്ക പരക്കുന്നു. ബാങ്കിങ് മേഖലയിൽ 50ശതമാനം ജീവനക്കാർ ജോലിയെടുത്താൽ മതിയെന്ന ചട്ടം കണ്ണൂർ ജില്ലയിൽ പോലും നടപ്പാക്കിയിട്ടുണ്ടെങ്കിലും പ്രതിദിനം ഏറ്റവും കൂടുതൽ രോഗികളെ റിപ്പോർട്ട് ചെയ്യുന്ന കാസർകോട് ജില്ലയിൽ ഇതുവരെ നടപ്പാക്കിയിട്ടില്ല.
നിലവിൽ ജില്ലയിൽ കണ്ടെയിൻമെൻറ് സോണുകളിലുൾപ്പെടെ ബാങ്ക് ശാഖകൾ തുറന്ന് പ്രവർത്തിക്കേണ്ട സ്ഥിതിയാണ്. ജില്ലയിലെ ബാങ്ക് ശാഖകളിലെ 12 ജീവനക്കാർക്ക് ഇതിനകം കോവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്. മേൽപ്പറമ്പ, മഞ്ചേശ്വരം, വിദ്യാനഗർ, പുത്തിഗെ, കുഞ്ചത്തൂർ, ബോവിക്കാനം, മിയാപദവ് എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന പ്രമുഖ ബാങ്ക് ശാഖകളിലെ ജീവനക്കാർക്കാണ് കോവിഡ് 19 റിപ്പോർട്ട് ചെയ്തത്.
ബാങ്ക് ശാഖകളിൽ എത്തുന്ന ഇടപാടുകാരിൽ നിന്നാണ് രോഗപ്പകർച്ച ഉണ്ടാകുന്നത്. ജീവനക്കാരുടെ സുരക്ഷ സംബന്ധിച്ച് യാതൊരു പരിഗണനയും ജില്ലാ ഭരണകൂടത്തിൻ്റെ ഭാഗത്തു നിന്നും ഇതുവരെ ഉണ്ടായിട്ടില്ലെന്ന് ജീവനക്കാരിൽ അഭിപ്രായമുണ്ട്. ഇതുസംബന്ധിച്ച് ബാങ്കിങ് മേഖലയിലെസംഘടനകൾ സംയുക്തമായി ജില്ലാഭരണകൂടത്തെ സമീപിച്ചിട്ടുണ്ട്.
ഒരു ദിവസം തന്നെ എട്ട് ജീവനക്കാർക്ക് കോവിഡ് പോസിറ്റീവ് ആയതിനാൽ കേരള ഗ്രാമീൺ ബാങ്കിെൻറ ആറു ശാഖകൾ അടച്ചിടേണ്ട നിലയിലെത്തി. യാത്രാ സൗകര്യം പരിമിതമായതും ജീവനക്കാരെ ബാധിച്ചിട്ടുണ്ട്. ബാങ്കുകളിലെ കിട്ടാക്കടത്തിെൻറ തോതും ഈ കാലയളവിൽ വളരെയധികം വർധിച്ചതായാണ് റിപ്പോർട്ടുകൾ. സർക്കാർ ' പെൻഷൻ വിതരണവുമായി ബന്ധപ്പെട്ട് ചില ശാഖകൾക്കു മുന്നിൽ ആളുകൾ കൂടുന്നതും വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.