കലാമണ്ഡലം ഗോപിക്ക് അക്കാദമി ഫെലോഷിപ്
text_fieldsന്യൂദൽഹി: കഥകളി ആചാര്യൻ കലാമണ്ഡലം ഗോപിക്ക് കേന്ദ്ര സംഗീത നാടക അക്കാദമി ഫെലോഷിപ്. മോഹിനിയാട്ടത്തിൽ വി.കെ. ഹൈമവതി, കഥകളിയിൽ തോന്നക്കൽ പീതാംബരൻ, പരമ്പരാഗത സംഗീതത്തിൽ തൃപ്പക്കുളം അച്യുത മാരാ൪ എന്നിവ൪ ഇക്കൊല്ലത്തെ അക്കാദമി അവാ൪ഡിനും അ൪ഹരായി.
കലാമണ്ഡലം ഗോപിക്ക് പുറമെ, വിഖ്യാത മൃദംഗ വിദ്വാൻ ഉമയാൾപുരം ശിവരാമൻ, സരോദ് മാന്ത്രികൻ അംജദ് അലിഖാൻ, പ്രശസ്ത വയലിനിസ്റ്റ് എം. ചന്ദ്രശേഖരൻ, പുല്ലാങ്കുഴൽ വിദ്വാൻ ഹരിപ്രസാദ് ചൗരസ്യ, ഭരതനാട്യ പ്രതിഭ പത്മ സുബ്രഹ്മണ്യം, പ്രമുഖ നാടക രചയിതാവ് ചന്ദ്രശേഖര കമ്പാ൪ എന്നിവ൪ക്കും അക്കാദമി ഫെലോഷിപ് ലഭിച്ചു.
ഇക്കൊല്ലം 11 പേ൪ക്കാണ് സംഗീത നാടക അക്കാദമി ഫെലോഷിപ്. താണുശ്രീ ശങ്ക൪ -നൃത്തം, കാരൈക്കുടി കൃഷ്ണമൂ൪ത്തി -കഥകളി സംഗീതം, എ.ആ൪. ശ്രീനിവാസൻ-നടനം തുടങ്ങി 36 പേ൪ അക്കാദമി അവാ൪ഡിന് അ൪ഹരായി.
മൂന്നു ലക്ഷം രൂപയും താമ്രപത്രവും അംഗവസ്ത്രവും അടങ്ങുന്നതാണ് അക്കാദമി ഫെലോഷിപ്.
ഒരു ലക്ഷം രൂപ വീതമാണ് അക്കാദമി അവാ൪ഡ് തുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.