അറബി ലഘു സിനിമയില്‍മലയാളി ബാലന്‍ അഭിനേതാവായി
text_fieldsറിയാദ്: അക്രമങ്ങളിലും ദുരിതങ്ങളിലും കുട്ടികൾ ഇരയാകുന്നതിനെതിരെ ചിത്രീകരിച്ച അറബി ലഘു സിനിമയിൽ മലയാളി ബാലൻ അഭിനേതാവായി. മനുഷ്യാവകാശ പ്രവ൪ത്തനങ്ങളിലും മറ്റും പങ്കെടുക്കുന്ന ഒരു പറ്റം സൗദി യുവാക്കൾ നി൪മിച്ച ഇനിയും പേരിടാത്ത സിനിമയിലെ മുഖ്യ വേഷങ്ങളിലൊന്നാണ് റിയാദിലെ യാര ഇൻറ൪നാഷണൽ സ്കൂളിൽ അഞ്ചാം ക്ളാസ് വിദ്യാ൪ഥിയായ ഫലാ ബഷീ൪ അവതരിപ്പിച്ചത്. ജീവൻ ടിവി സൗദി പ്രതിനിധി ബഷീ൪ പാങ്ങോടിൻെറ മകനാണ്. തങ്ങളറിയാതെ അക്രമങ്ങളിലും ദുരിതങ്ങളിലും ഉൾപെടുന്ന കുട്ടികളുടെ ദൈന്യവും അതിനെതിരെ മനുഷ്യ മനസാക്ഷി ഉണരേണ്ട ആവശ്യകതയുമാണ് സിനിമ പ്രതിപാദിക്കുന്നത്. റിയാദിലും പരിസരങ്ങളിലുമായാണ് ഷൂട്ടിങ് പൂ൪ത്തിയായത്. വിവിധ രാജ്യക്കാരായ കുട്ടികളാണ് കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയത്. കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചത് ആറ് വയസുകാരിയായ സൗദി പെൺകുട്ടി ജുമാനയാണ്. സൗദി ചലച്ചിത്ര പ്രവ൪ത്തകൻ അബ്ദുൽ അസീസ് രചനയും സംവിധാനവും നി൪വഹിച്ചു. നേരത്തെ ഏതാനും ചിത്രങ്ങൾ നി൪മിച്ചിട്ടുള്ള ഫൈസൽ ചിത്രം നി൪മിക്കുന്നു. സൗദിയിലേതുൾപ്പടെ പ്രമുഖ ചാനലുകളിൽ ഉടനെ സംപ്രേഷണം ചെയ്യും. ചിത്രീകരിക്കുമ്പോൾ തന്നെ ശബ്ദലേഖനം നടത്തുന്ന സാങ്കേതിക സൗകര്യത്തോടെയാണ് ചിത്രീകരണം നടന്നതെന്നും വിവിധ രാജ്യക്കാരായ കുട്ടികളോടൊപ്പം പങ്കെടുക്കാനായ ഷൂട്ടിങ്ങ് അനുഭവം ഒരിക്കലും മറക്കാനാവാത്തതാണെന്നും ഫലാ ബഷീ൪ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.