റഷ്യന്‍ വിമാനാപകടം; ഐ.എസിന്‍റെ അവകാശവാദം ഈജിപ്ത് തള്ളി
text_fieldsകൈറോ: റഷ്യന്‍ വിമാനത്തെ തങ്ങള്‍ തകര്‍ത്തിട്ടതാണെന്ന ഐ.എസിന്‍റെ വാദം ഈജിപ്ത് തള്ളി. 17 കുട്ടികളും ഏഴ് ജീവനക്കാരുമുള്‍പ്പെടെ 224 പേര്‍ കൊല്ലപ്പെട്ട വിമാനാപകടത്തെക്കുറിച്ച് അന്വേഷണം നടക്കുന്നതിനിടെയാണ് ഐ.എസിന്‍റെ അവകാശവാദം ഈജിപ്ത് പ്രധാനമന്ത്രി തള്ളിയത്. ഇത് സാങ്കേതിക തകരാര്‍ മാത്രമാവാനാണ് സധ്യതയെന്നും അദ്ദേഹം പറഞ്ഞു. സിറിയയില്‍ ഐ.എസിനെതിരെ റഷ്യ നടത്തുന്ന വ്യോമാക്രമണത്തിന് തിരിച്ചടിയായാണ് വിമാനം വീഴ്ത്തിയതെന്ന് ഐ.എസ് അവകാശപ്പെട്ടിരുന്നു.
ഈജിപ്തിലെ വിനോദ സഞ്ചാര കേന്ദ്രമായ ഷറം അല്‍ഷെയ്ക്കില്‍ നിന്ന് റഷ്യയിലെ സെന്‍റ് പീറ്റേഴ്സ് ബര്‍ഗിലേക്ക് പുറപ്പെട്ട വിമാനമാണ് സിനാ മേഖലയില്‍ തകര്‍ന്നു വീണത്.
അപകടവുമായി ബന്ധപ്പെട്ട കൂടുതല്‍ സ്ഥിരീകരണം വരുന്നതുവരെ സിനാ മേഖലയിലൂടെ പറക്കേണ്ടതില്ളെന്ന് എമിറേറ്റ്സ്,എയര്‍ ഫ്രാന്‍സ്, ലുഫ്താന എന്നീ എയര്‍ലൈനുകളുടെ വിമാനങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്. അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് കണ്ടു കിട്ടിയ വിമാനത്തിന്‍റെ ബ്ളാക് ബോക്സ് പരിശോധനക്കായി അയച്ചുവെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.