റംസാന്‍ തിരികെയത്തെുമെന്ന പ്രതീക്ഷയില്‍ മാതാവ്
text_fieldsകറാച്ചി: ഇന്ത്യയില്‍ അകപ്പെട്ട 15 വയസ്സുകാരന്‍ റംസാന്‍ തിരികെയത്തെുമെന്ന പ്രതീക്ഷയില്‍ മാതാവ് റസിയ ബീഗം. റംസാന്‍െറ കാര്യത്തില്‍ ഇന്ത്യന്‍ സര്‍ക്കാറിന്‍െറ തീരുമാനം ഉടന്‍ ഉണ്ടാകുമെന്ന് അന്‍സാര്‍ ബേണി വെല്‍ഫെയര്‍ ട്രസ്റ്റ് അറിയിച്ചതായി റസിയ പറഞ്ഞു. കറാച്ചിയിലെ ഓറാംഗി നഗരത്തിലെ ചെറിയ കുടിലിലാണ് റസിയയും കുടുംബവും താമസിക്കുന്നത്.
മകനുമായി സ്കൈപ്പ് വഴി സംസാരിച്ചതായി റസിയ പറഞ്ഞു. അവനുവേണ്ടി കരയാത്ത ദിനങ്ങളില്ല. റംസാനെ കണ്ടത്തെിയത് അദ്ഭുതമാണ്. എത്രയും വേഗം പാകിസ്താനില്‍ തിരിച്ചത്തെണമെന്നാണ് അവന്‍െറ ആഗ്രഹം. ഇന്ത്യ-പാക് പ്രധാനമന്ത്രിമാര്‍ തന്‍െറ അപേക്ഷ സ്വീകരിക്കുമെന്നാണ് പ്രതീക്ഷ. റംസാനെ സംരക്ഷിക്കുന്ന ഭോപാല്‍ ചൈല്‍ഡ്ലൈന് നന്ദി രേഖപ്പെടുത്താനും റസിയ മറന്നില്ല.
റസിയയുടെ മകനാണ് റംസാന്‍ എന്ന് തെളിയിക്കുന്നതിനാവശ്യമായ രേഖകള്‍ ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഹൈകമീഷന് കൈമാറിയിട്ടുണ്ട്. റംസാന്‍െറ മുത്തച്ഛന്‍െറ പാസ്പോര്‍ട്ടും ഇതിനൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്. ഭോപാല്‍ ചൈല്‍ഡ്ലൈനിന്‍െറ സംരക്ഷണയിലുള്ള റംസാനെ പാകിസ്താന് കൈമാറുന്നതിനായി ചൈല്‍ഡ്ലൈന്‍ അധികൃതര്‍ വിദേശകാര്യമന്ത്രാലയത്തെ സമീപിച്ചെങ്കിലും കാര്യമുണ്ടായിരുന്നില്ല. റംസാന്‍ പാകിസ്താന്‍കാരനാണെന്ന് തെളിയിക്കുന്ന രേഖകള്‍ ഇല്ലാത്തതിന്‍െറ പേരിലാണ് റംസാന്‍െറ കേസ് ഇന്ത്യന്‍ സര്‍ക്കാര്‍ തള്ളിയത്. എന്നാല്‍, രേഖകളെല്ലാം കൈമാറിയിട്ടുണ്ടെന്നും അനുകൂലനിലപാട് ഉടന്‍ ഉണ്ടാകുമെന്നാണ് കരുതുന്നതെന്നും അന്‍സാര്‍ ബേണി വെല്‍ഫെയര്‍ ട്രസ്റ്റ് അറിയിച്ചു.
10 വര്‍ഷം മുമ്പാണ് റസിയയെ ഉപേക്ഷിച്ച് റംസാനുമായി പിതാവ് ബംഗ്ളാദേശിലേക്ക് പുറപ്പെട്ടത്. എന്നാല്‍, രണ്ടാനമ്മയുടെ പീഡനം സഹിക്കാനാകാതെ വന്നപ്പോള്‍ റംസാന്‍ അവിടെനിന്ന് രക്ഷപ്പെടുകയായിരുന്നു. പാകിസ്താനിലേക്ക് കടക്കുക എന്ന ഉദ്ദേശ്യത്തോടെ ഇന്ത്യ-ബംഗ്ളാദേശ് അതിര്‍ത്തിയിലത്തെിയ റംസാനെ നാലുവര്‍ഷം മുമ്പ് പൊലീസ് പിടികൂടി ഭോപാല്‍ ചൈല്‍ഡ്ലൈനില്‍ എത്തിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.