ഷാറൂഖ് സംസാരിക്കുന്നത് ഹാഫിസ് സഈദിനെ പോലെയെന്ന് യോഗി ആദിത്യനാഥ്
text_fieldsന്യൂഡല്‍ഹി: ബോളിവുഡ് നടന്‍ ഷാറൂഖ് ഖാനെതിരെ ബി.ജെ.പി നേതാക്കളില്‍ നിന്നും ആക്രമണങ്ങള്‍ തുടരുന്നു. ഷാറൂഖിനെതിരെ ട്വീറ്റ് ചെയ്ത് വിവാദത്തിലകപ്പെട്ട കൈലാഷ് വിജയ് വര്‍ഗ്യക്ക് പിന്നാലെ മറ്റൊരു മുതിര്‍ന്ന ബി.ജെ.പി നേതാവും എം.പിയുമായ യോഗി ആദിത്യനാഥ് കടുത്ത പരാമര്‍ശങ്ങളുമായി രംഗത്തത്തെി. പാകിസ്താനിലെ ജമാഅത്തുദ്ദഅ് വ നേതാവ് ഹാഫിസ് സഈദുമായി ഷാരൂഖിനെ താരതമ്യപ്പെടുത്തിയും രാജ്യത്തെ മുസ്ലിംകളെ അധിക്ഷേപിച്ചുമാണ് യോഗി ആദിത്യനാഥിന്‍റെ പ്രസ്താവന. ഷാറൂഖിന്‍റെയും തീവ്രവാദിയായ ഹാഫിസ് സഈദിന്‍റെയും ഭാഷക്ക് വ്യത്യാസമൊന്നുമില്ളെന്നും ഷാരൂഖിന്‍െറ സിനിമകള്‍ തടസ്സപ്പെടുത്തുകയോ നിരോധിക്കുകയോ ചെയ്യുന്ന പക്ഷം മറ്റ് മുസ്ലിംകളെ പോലെ ഷാരൂഖും റോഡില്‍ ഇറങ്ങും എന്നുമായിരുന്നു യോഗിയുടെ വാക്കുകള്‍.
എന്നാല്‍, കൈലാഷിന്‍െറ പ്രസ്താവനക്ക് ഉത്തരവാദിത്തമേല്‍ക്കാത്തതുപോലെ യോഗിയുടെ വാക്കുകളും ബി.ജെ.പി തള്ളി. അത് വ്യക്തിപരമായ പ്രസ്താവന മാത്രമാണെന്ന് ബി.ജെ.പി വക്താവ് നളില്‍ കോഹ് ലി അഭിപ്രായപ്പെട്ടു. യോഗിയുടെ പ്രസ്താവന ദൗര്‍ഭാഗ്യകരമാണെന്നും ഇത്തരം പ്രസ്താവനകള്‍ ഇറക്കുന്ന എം.പിമാരെ പാര്‍ലമെന്‍റില്‍ നിന്ന് പുറത്താക്കണമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയുടെ ഉന്നത നേതാക്കളുടെ സമ്മതമില്ലാതെ ആരും ഇത്തരത്തില്‍ പറയാന്‍ പാടില്ളെന്നും നളിന്‍ കൂട്ടിച്ചേര്‍ത്തു.
ഷാറൂഖ് ഖാന്‍റെ ആത്മാവ് പാകിസ്താനിലാണ് എന്ന് ട്വിറ്ററില്‍ കുറിച്ച മുന്‍ മധ്യപ്രദേശ് മന്ത്രിയും ബി.ജെ.പി ജനറല്‍ സെക്രട്ടറിയുമായ കൈലാഷ് പാര്‍ട്ടിക്കകത്തും പുറത്തുമുള്ള എതിര്‍പ്പുകളെ തുടര്‍ന്ന് പ്രസ്താവന പിന്‍വലിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ആണ് ജമാഅത്തുദ്ദഅ് വ നേതാവ് ഹാഫിസ് സഈദ് ഷാറൂഖിനെ പാകിസ്താനിലേക്ക് ക്ഷണിച്ചത്. കലാകായികരംഗത്തും ഗവേഷണ സാംസ്കാരിക രംഗങ്ങളിലും ശോഭിക്കുന്ന മുസ്ലംകള്‍ക്ക് പോലും ഇന്ത്യയില്‍ തങ്ങളുടെ സ്വത്വത്തിനായി പോരാടേണ്ടി വരുന്ന അവസ്ഥയാണുള്ളതെന്നും മുസ്ലിം ആയതുകൊണ്ട് ഇന്ത്യയില്‍ ജീവിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നവരെ പാകിസ്താനിലേക്കു സ്വാഗതം ചെയ്യന്നുവെന്നുമായിരുന്നു ഹാഫിസ് മുഹമ്മദിന്‍റെ ട്വിറ്റര്‍ പോസ്റ്റ്.
രാജ്യത്ത് അസഹിഷ്ണുത വര്‍ധിച്ചുവരുന്നുവെന്ന അഭിപ്രായത്തെ തുടര്‍ന്നാണ് ബി.ജെ.പി നേതാക്കള്‍ ഷാറൂഖിനു പിന്നാലെ കൂടിയത്. കൈലാഷ് വിജയ് വര്‍ഗ്യക്കു പുറമെ സ്വാധി പ്രാചിയും ഷാറൂഖിനെതിരെ തിരിഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.